ഇനി ഇങ്ങനെ പയർ കഞ്ഞി ഉണ്ടാക്കി നോക്കൂ; ടേസ്റ്റി ആൻഡ് ഹെൽത്തി

ആരോഗ്യത്തിന് വളരെ ഗുണകരമായ ഒരു ഭക്ഷണമാണ് കഞ്ഞി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഭക്ഷണം കൂടെയാണ് കഞ്ഞി. പല രീതിയിൽ പല രുചിയിൽ കഞ്ഞി ഉണ്ടാകാറുണ്ട്. അതിൽ ഏറ്റവും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കഞ്ഞികളിൽ ഒന്നാണ് പയർ കഞ്ഞി. എങ്ങനെ വീട്ടിൽ എളുപ്പത്തിൽ കഞ്ഞി ഉണ്ടാക്കാമെന്ന് നോക്കാം…

Also read: കഞ്ഞികളിലെ രാജാവ് ഇവൻ; ഉണ്ടാക്കാം പാൽ കഞ്ഞി എളുപ്പത്തിൽ

ചേരുവകള്‍:

കുത്തരി- 1 കപ്പ്
ചെറുപയര്- 1/2 കപ്പ്
പച്ചത്തേങ്ങ- 1 എണ്ണം
ഉപ്പ്- പാകത്തിന്

വെള്ളം – പാകത്തിന്

Also read: തമിഴ് രുചിയിൽ ഉണ്ടാക്കാം അരി മുറുക്ക് എളുപ്പത്തിൽ ; ഈസി റെസിപ്പി ഇതാ…!

പാകം ചെയ്യുന്നവിധം:

അരി നന്നായി കഴുകി മാറ്റിവയ്ക്കുക.

തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവെയ്ക്കുക.

രണ്ടാം പാലില്‍ കഴുകി മാറ്റിവച്ചിരിക്കുന്ന കുത്തരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക.

ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിളവരുമ്പോള്‍ വാങ്ങിവെക്കുക. രുചികരമായ പയർ കഞ്ഞി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News