ചെറുതുരുത്തി സംഘർഷം ആസൂത്രിതം; കെ സുധാകരന്റെ തിരിച്ചടി ആഹ്വാനത്തോടെ അത് തെളിഞ്ഞുവെന്നും കെവി അബ്ദുൾ ഖാദർ

kv-abdul-khadar

ചെറുതുരുത്തി സംഘർഷം ആസൂത്രിതമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തിരിച്ചടി ആഹ്വാനത്തോടെ അത് തെളിഞ്ഞുവെന്നും എൽഡിഎഫ് ജില്ലാ കൺവീനർ കെവി അബ്ദുൾ ഖാദർ പറഞ്ഞു.

ചെറുതുരുത്തി സംഘർഷ മേഖലയല്ല. ഇടതുമുന്നണി സംഘർഷം ഉണ്ടാക്കിയിട്ടില്ല. മദ്യപിച്ച, ക്രിമിനലുകളായ രണ്ടുപേർ പഞ്ചായത്ത്‌ പ്രസിഡന്റിനെ കയ്യേറ്റം ചെയ്യുകയായിരുന്നു.

Read Also: ‘തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായി പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധം…’: ഇടതുമുന്നണി

സംഘർഷം പിന്നീട് കോൺഗ്രസ് ഏറ്റെടുത്തു. കെ സുധാകരന്റെ ആളുകൾ തല്ലാൻ വന്നാലും ഞങ്ങൾ തല്ല് കൊള്ളുമെന്നും തിരിച്ചടിക്കാനോ സംഘർഷം ഉണ്ടാക്കാനോ ഇടതുമുന്നണിയില്ലെന്നും കെവി അബ്ദുൾ ഖാദർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News