ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രം; മുഖ്യമന്ത്രി

ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി. നിയമസഭയിലെ ചോദ്യാത്തര വേളയിലാണ് മുഖ്യമന്ത്രി ശബരിമല പദ്ധതിയെ കുറിച്ച് പറഞ്ഞത്. വ്യോമയാന മന്ത്രാലയം അനുമതി നൽകണമെങ്കിൽ 3500 മീറ്ററുള്ള റൺവേ വേണമെന്നും അതിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി സർക്കാർ ഉദ്ദേശിക്കുന്നത്.റൺവേക്കായി 307 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നും ഇതിനായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read: തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന വിഷയം ചീഫ് സെക്രട്ടറിതലത്തില്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യും; മുഖ്യമന്ത്രി

ചെറുവള്ളിയിൽ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡർ വിമാനത്താവളം എന്ന പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമായി മാറിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേ നിർമ്മിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയിൽ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്.

also read:കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങൾ രാജ്യത്തിന് മാതൃക; വിവാദ പ്രസ്താവന നടത്തി ഭിന്നത സൃഷ്ടിക്കാനല്ല ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്; മന്ത്രി ജി ആർ അനിൽ

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്കും യാത്ര എളുപ്പമാകും.അതുപോലെ വിമാനത്താവളം യാഥാർത്ഥ്യമായാൽ ശബരിമലയിലേക്ക് എത്തുന്ന വിദേശ തീർത്ഥാടകരുടെ എണ്ണം കൂടുവാനുമാണ് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News