പ്രശസ്ത പോപ് ബാന്‍ഡ് വണ്‍ ഡയറക്ഷനിലൂടെ പ്രശസ്തനായ ഗായകന്‍ ലിയാം പെയ്‌ന്റെ ഇംഗ്ലണ്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ചെറില്‍. നവംബര്‍ 20നായിരുന്നു ചടങ്ങ്. ഗേള്‍സ് എലൗഡ് ബാന്‍ഡ്‌മേറ്റ്‌സിനൊപ്പമാണ് ചെറില്‍ സംസ്‌കാരത്തില്‍ പങ്കെടുത്തത്.
ALSO READ: എറണാകുളത്ത് കോളേജിൽ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി
ലിയാം പെന്നിന്റെ മാതാപിതാക്കളായ കേരന്‍, ജിയോഫ് പെയ്ന്‍ എന്നിവര്‍ക്ക് പിന്നിലായി സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന ചെറിലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ചെറിലിന് ലിയാം പെയ്ന്നില്‍ ഏഴു വയസുകാരനായ മകനുണ്ട്.
ചെറിലിന്റെ ഗേള്‍സ് എലൗഡ് ബാന്‍ഡ്‌മേറ്റ്‌സായ കിംബേര്‍ലി വാല്‍ഷ്, നിക്കോള റോബേര്‍ട്ട്‌സ് എന്നിവരും സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. പെന്നിന്റെ മുന്‍ ബാന്‍ഡ്‌മേറ്റുകളായ ഹാരി സ്റ്റൈല്‍സ്, നിയാല്‍ ഹൊറാന്‍, സെയ്ന്‍ മാലിക്, ലൂയിസ് തോംലിന്‍സണ്‍ എന്നിവരും പെയ്‌നിന്റെ കാമുകി കേറ്റ് കാസിഡിയും സംസ്‌കാര ചടങ്ങിലുണ്ടായിരുന്നു.
ALSO READ: 6 അല്ല ഇനി 8 സ്പീഡ് ഗിയർബോക്‌സ്; മൈലേജും കൂടും, പെർഫോമൻസും മാറും: കളം പിടിക്കാൻ സ്കോഡ
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയര്‍സിലെ ഒരു ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയുടെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് ലിയാം പെയ്ന്‍ മരിച്ചു. വീഴ്ചയില്‍ തന്നെ മരണം സംഭവിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here