“അത് ഞാൻ തന്നെ”; ചെസ് കിങ് മാഗ്നസ് കാള്‍സൻ

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ കിരീടം കരസ്ഥമാക്കിയത് നോര്‍വെയുടെ മാഗ്നസ് കാൾസനാണ്. അസര്‍ബെയ്ജാനിലെ ബാക്കുവില്‍ നടന്ന ഫൈനല്‍ മത്സരത്തിൽ ഇന്ത്യൻ താരം ആര്‍ പ്രഗ്നാനന്ദയെ ടൈ ബ്രേക്കറില്‍ മറികടന്നാണ് കിരീടത്തിൽ മുത്തമിട്ടത്.

മാഗ്നസ് കാൾസനോട് ചെസിനെ കുറിച്ച് 3 വാക്കിൽ വിവരിക്കാൻ പറഞ്ഞപ്പോൾ മാഗ്നസ് കാൾസൻ ഉത്തരം എഴുതി: “അത് ഞാൻ തന്നെ”. അതിന് മറുപടി മറ്റൊരാൾ കുറിച്ചു: അയാൾ കള്ളം പറയുകയല്ല. രണ്ട് ഉത്തരങ്ങളും ശരിയാണ്. ലോകകപ്പ് വിജയത്തോടെ ആ ഉത്തരം ഒന്നുകൂടി ശരിയായിരിക്കുന്നു എന്ന് മാത്രം.

“ക്ലാസിക്കൽ ഫോർമാറ്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇനി ഞാൻ സിലക്ടീവ് ആയിരിക്കും. ഞാൻ ഇത് മുൻപും പറഞ്ഞിട്ടുള്ളതാണ്. ഞാനത് പറയുമ്പോൾ‌ ഞാനതുതന്നെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവരും മനസ്സിലാക്കണം’’– കാൾസൻ പറഞ്ഞു.

also read; സൗദിയിൽ വാഹനാപകടം; ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു

വളരെ സമ്മർദമുണ്ടാക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ നിലവിലെ തനിക്ക് താൽപര്യമില്ലെന്നും കൂടുതൽ വേഗ മൽസരങ്ങൾ‌ ഉൾപ്പെടുത്തിയുള്ള രീതി വന്നാൽ അല്ലാതെ താൻ ഇനി ലോക ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കില്ലെന്നുമുള്ള നയം ലോകകപ്പ് വിജയത്തിന് ശേഷവും കാൾസൻ പറഞ്ഞു. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിൽ നിന്ന് കാൾസൻ പിൻ‌മാറിയതും ഈ കാരണത്താലായിരുന്നു.

also read; ‘തന്മയയും ഓംകാറും ചേര്‍ന്നപ്പോള്‍ കുടുംബം പൂര്‍ണമായി’; പ്രിയതമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നരേന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News