ചെഗുവേരയുടെ ജൻമദിനത്തിൽ ചെസ് മത്സരം

സാർവ്വദേശീയ വിപ്ലവകാരി ചെഗുവരയുടെ 95-ാം ജന്മവാർഷികദിനത്തിൽ കേളുഏട്ടൻ പഠനഗവേഷണകേന്ദ്രവും ചെസ്സ് അസോസിയേഷൻ കോഴിക്കോടും ചേർന്ന് ചെസ്സ് മത്സരം സംഘടിപ്പിക്കും. ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ലോകസമാധാന പ്രസ്ഥാനം ആഹ്വാനം ചെയ്തിരിക്കുന്ന ക്യൂബൻ ഐക്യദാർഡ്യ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 19 വയസ്സിന് താഴെയുളളവർക്കു വേണ്ടിയാണ് ചെസ്സ് മത്സരം സംഘടിപ്പിക്കുന്നത്. അതിൽ 15 മുതൽ 19 വരെ. 10 മുതൽ 14 വരെ, 10 വയസ്സിന് താഴെ ഇങ്ങനെ കാറ്റഗറികളിലായാണ് മത്സരം നടക്കുക .

മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ താഴെ കാണുന ലിങ്കിൽ രജിസ്റ്റർ ചെയ്യണം . കൂടുതൽ വിവരങ്ങൾക്ക് 9946263341, 9895031874 ഈ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. രജിസ്ട്രേഷന്റെ അവസാന തിയ്യതി ജൂൺ 10 ആണ്.

https://forms.gle/S39pvizJWM2y2Jc68

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News