ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; സമനിലയില്‍ പ്രഗ്നാനന്ദ

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സമനിലയില്‍ ഇന്ത്യയുടെ പ്രഗ്നാനന്ദ. പ്രഗ്നാനന്ദയും നോര്‍വെയുടെ മാഗ്നസ് കാള്‍സണും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയില്‍ അവസാനിക്കുകയായിരുന്നു. 30 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സമനിലയ്ക്ക് എത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള ടൈബ്രേക്കര്‍ നാളെ നടക്കും.

also read: ‘ഭാരതത്തില്‍ ഭൂമി മാതാവും ചന്ദ്രൻ അമ്മാവനും’, അമൃതകാലത്തിൻ്റെ ആദ്യപ്രഭാവത്തില്‍ വിജയത്തിൻ്റെ അമൃതവര്‍ഷം: പ്രധാനമന്ത്രി

വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തി കളിയ്ക്കുന്ന ഇന്ത്യന്‍ താരവും ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് പ്രഗ്നാനന്ദ.കാള്‍സനെതിരായ ആദ്യ മത്സരത്തില്‍ സമ്മര്‍ദം ഉണ്ടായിരുന്നില്ലെന്ന് മത്സരശേഷം പ്രഗ്‌നാനന്ദ പറഞ്ഞിരുന്നു. രണ്ടാം മത്സരത്തില്‍ ശക്തമായ പോരാട്ടം ഉണ്ടാകുമെന്നും പ്രഗ്‌നാനന്ദ പറഞ്ഞു.

also read: പഞ്ചാബില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അധ്യാപികയ്ക്ക് ദാരുണാന്ത്യം

നേരത്തെ നാലാം റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്‌നാനന്ദ ക്വാര്‍ട്ടറിലെത്തിയത്.ടൈ ബ്രേക്കറില്‍ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ ഫൈനലിലെത്തിയത്. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അസര്‍ബൈജാന്റെ നിജാത് ആബാസോവ് ഫാബിയാനോ കരുവാനയെ അട്ടിമറിച്ച് 10ന്റെ ലീഡ് നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News