ഏറ്റവും കുറഞ്ഞ വിലയുള്ള ചേതക്കിന്റെ ഇലക്ട്രിക് സ്കൂട്ടറിൻ്റെ വേരിയന്റ് ബജാജ് ഓട്ടോ പുറത്തിറക്കിയിരുന്നു. ബ്ലൂ ലൈൻ 2901 എന്നുപേരിട്ടിരിക്കുന്ന ഈ മോഡലിന് 95,998 രൂപയാണ് എക്സ്ഷോറൂം വില. ഈ പുതിയ സ്റ്റൈൽ മറ്റ് ചേതക് വേരിയൻ്റുകളിലേക്ക് കൂടി എത്തുമെന്നാണ് റിപ്പോർട്ട്.
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടോപ്പ്-സ്പെക്ക് ചേതക് പ്രീമിയം മോഡൽ ഉൾപ്പെടെയുള്ളവയെല്ലാം ചേതക് ബ്ലൂ ലൈൻ 3201 എന്ന് പേരുമാറ്റും. 2019-ൽ അരങ്ങേറിയ ആദ്യത്തെ ഇലക്ട്രിക് ചേതക് പ്ലാറ്റ്‌ഫോമിലാണ് ഈ സ്‌കൂട്ടറുകളെല്ലാം നിർമിച്ചിരിക്കുന്നത് എന്ന വസ്തുതയെയാണ് ‘ബ്ലൂ ലൈൻ’ പ്രതിനിധീകരിക്കുന്നതെന്ന് ബജാജ് പറയുന്നു.
ALSO READ: ഇരിങ്ങാലക്കുടയും ഞാനും പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു
2901 എന്ന അക്കങ്ങളിൽ ആദ്യത്തെ രണ്ട് അക്കങ്ങൾ ബാറ്ററി ശേഷിയെയും അവസാന രണ്ട് അക്കങ്ങൾ ട്രിം ലെവലിനെയും സൂചിപ്പിക്കുന്നുവെന്നാണ് ബജാജ് പറയുന്നത്. അതിനാൽ 2.9 kWh ബാറ്ററി പായ്ക്കാണ് ചേതക് ബ്ലൂ ലൈൻ 2901 ഉള്ളത്. വേരിയന്റ് ലെവൽ 01 ആണ്. 3.2 kWh ബാറ്ററി ഉള്ളതിനാൽ ചേതക് പ്രീമിയത്തിന് ബ്ലൂ ലൈൻ 3201 എന്നായിരിക്കും പേരിടുക.
നിലവിൽ ചേതക് ഇലക്ട്രിക് ശ്രേണി ആരംഭിക്കുന്നത് 95,998 രൂപ വിലയുള്ള ബ്ലൂ ലൈൻ 2901 വേരിയന്റ് മുതലാണ്.ചേതക് ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ മിഡ്-സ്പെക്ക് ചേതക് അർബന് 1.23 ലക്ഷം രൂപയും ചേതക് പ്രീമിയത്തിന് 1.47 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ബ്ലൂ ലൈൻ 2901 മോഡലിന് അർബനെ അപേക്ഷിച്ച് ഏകദേശം 20,000 രൂപ കുറവാണ്.
ALSO READ: സിപിഐഎം കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങള്‍ സമാപിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here