പാരിസിലെ പൂളിൽ ആര് മുങ്ങിയെടുക്കും പൊന്ന് ? ; ഇന്ത്യയ്‌ക്കായി ഇറങ്ങുന്നത് ‘വെള്ളപ്പേടി’യുള്ള പ‍ഴയ കുട്ടി

ളിംപിക്‌സിൽ ഏറ്റവും ആകർഷകമായ ഇവന്‍റുകളിൽ ഒന്നാണ് നീന്തൽ മത്സരങ്ങൾ. ആരാവും ഇത്തവണത്തെ നീന്തൽ ചാംപ്യന്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകം. ഒപ്പം മാർക്ക് സ്‌പിറ്റ്സ്, മൈക്കൽ ഫെൽപ്‌സ് എന്നിവരെ കുറിച്ച് ഓർക്കാതെ കടന്നുപോകാനും സാധ്യമല്ല. ഒളിംപിക്‌സില്‍ ഏറ്റവും കൂടുതൽ പേർ വ്യൂവേ‍ഴ്‌സുളള മത്സരങ്ങളിൽ ഒന്നാണ് നീന്തൽ.

പാരിസിലെ പൂളിൽ ആരാവും ഏറ്റവും കൂടുതൽ പൊന്ന് മുങ്ങിയെടുക്കുക എന്ന കാത്തിരിപ്പിലാണ് ലോകം. നീന്തൽ ഇതിഹാസങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസിൽ എത്തുക മാർക്ക് സ്‌പിറ്റ്സും, മൈക്കൽ ഫെൽപ്‌സിനെയുമൊക്കെയാണ്. 2008-ലെ ബെയ്‌ജിങ്ങ്‌ ഒളിംപിക്‌സ് സാക്ഷ്യം വഹിച്ചത് ഫെൽപ്‌സിന്‍റെ അശ്വമേധമായിരുന്നു.

ALSO READ | ഷൂട്ടിങ്ങിൽ ഫസ്റ്റടിച്ചു; പാരിസിൽ ആദ്യ സ്വർണം ചൈനയ്ക്ക്

പങ്കെടുത്ത എട്ടിനങ്ങളിലും സ്വർണം. ഒളിംപിക്‌സില്‍ ഏറ്റവും സ്വർണം നേടുന്ന കായികതാരമെന്ന ബഹുമതി മൈക്കൽ ഫെൽപ്‌സ് അങ്ങനെ സ്വന്തമാക്കി. 1972 മ്യൂണിച്ച് ഒളിംപിക്‌സില്‍ അമേരിക്കയുടെ തന്നെ മാർക്ക്‌സ് സ്‌പ്ലിറ്റ്സ് സ്ഥാപിച്ച ഏഴ് സ്വർണമെന്ന റെക്കോഡാണ് 36 വർഷത്തിന് ശേഷം ഫെൽപ്‌സ് തിരുത്തിയെഴുതിയത്. നീന്തലിൽ അമേരിക്കന്‍ ആധിപത്യം വ്യക്തം.

‘വെള്ളപ്പേടി’യുള്ള ഇന്ത്യയുടെ ദിനിധി

2000ത്തിൽ നടന്ന ഒളിംപിക്‌സ് ബട്ടർഫ്ലൈ ഫൈനലിൽ അഞ്ചാമനായി ഫിനിഷ് ചെയ്‌ത ഫെൽപ്‌സ് 2004ലും 2008ലും സ്വർണം നേടി. 2012ൽ സെക്കൻഡിന്‍റെ അഞ്ഞൂറിലൊന്ന് സമയത്തിന്‍റെ വ്യത്യാസത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ചാഡ്‌ലെ ക്ലോസിനോട് തോറ്റ് രണ്ടാമനായത്. 2016ൽ ഫെൽപ്‌സ് വീണ്ടും ഇതേ ഇനത്തിൽ സ്വർണം നേടി മേൽപ്പറഞ്ഞ ലോക റെക്കോഡ് സ്ഥാപിച്ചു. റിയോ ഒളിംപിക്‌സിലെ ഇതേവരെ അഞ്ച് സ്വർണവും ഒരു വെങ്കലവും ഉൾപ്പടെ ആറ് മെഡലുകളാണ് ഫെൽപ്‌സിന്‍റെ സമ്പാദ്യം. പാരിസ് ഒളിംപിക്‌സ് നീന്തലില്‍ ഇന്ത്യയ്ക്കായി മത്സരിക്കുകയാണ് 14കാരിയായ ദിനിധി ദേശിംഗു. ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ദിനിധിയാണ്.

കുട്ടിക്കാലത്ത് വെള്ളത്തിൽ ഇറങ്ങാന്‍ ഭയപ്പെട്ട ആളാണ് ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി നീന്താൻ ഇറങ്ങുന്നതാണ് മറ്റൊരു വിരോധാഭാസം. പാരിസില്‍ വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് ദിനിധി മത്സരിക്കുന്നത്. ദേശീയ ഗെയിംസില്‍ ഇതിനോടകം താരം ഏഴ് സ്വര്‍ണം സ്വന്തമാക്കി റെക്കോഡ് നേട്ടത്തിലാണ് താരം. ഇത്തവണ ഒളിംപിക്‌സിലൂടെ രാജ്യത്തിന് അഭിമാനമാകുകയാണ് താരത്തിന്‍റെ ലക്ഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration