ചേവായൂർ ബാങ്ക് ഭരണം- കെപിസിസി പ്രസിഡൻ്റേ, കോൺഗ്രസ് തോറ്റ് തൊപ്പിയിട്ടല്ലോ.. എവിടെ നിങ്ങളുടെ ശൂലം? ; എളമരം കരീം

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമതർ പിടിച്ച സംഭവത്തിൽ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനെ കളിയാക്കി എളമരം കരീം. കെപിസിസി പ്രസിഡൻ്റേ, നിങ്ങളുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കുന്നവർ അല്ല കോഴിക്കോട്ടെ ജനനത. തെരഞ്ഞെടുപ്പിൽ തോറ്റ് തൊപ്പിയിട്ടിട്ട് എവിടെ കെപിസിസി പ്രസിഡൻ്റേ നിങ്ങൾ പറഞ്ഞ ശൂലമെന്നും ബാങ്ക് തെരഞ്ഞെടുപ്പിൽ സിപിഐഎം അക്രമം നടത്തി എന്നത് വസ്തുത വിരുദ്ധമായ പ്രചാരണമാണെന്നും എളമരം കരീം പറഞ്ഞു. പ്രശാന്ത് കുറച്ചു കൂടി വ്യക്തതയോടെ പ്രവർത്തിക്കാൻ തീരുമാനിച്ചതാണ് ഡിസിസി നേതൃത്വത്തെ ചൊടിപ്പിച്ചത്. അതുകൊണ്ടാണ് കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കുന്നത്.

ALSO READ: പൊതുജനങ്ങളുടെ പരാതി പരിഹാരം, മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തല അദാലത്ത് നടത്താൻ മന്ത്രിസഭായോഗ തീരുമാനം

സഹകരണ രംഗത്ത് ധീരമായ നിലപാടെടുത്ത ആൾ എന്ന നിലയിലാണ് പ്രശാന്തിനെയും സംഘത്തെയും പിന്തുണച്ചതെന്നും ബിജെപിയുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് ചേവായൂരിലെ ബാങ്ക് സ്വീകരിച്ചതെന്നും എളമരം കരീം പറഞ്ഞു. എം കെ. രാഘവൻ്റെ ഇടപെടലിൽ ചേവായൂർ ബാങ്ക് Agrico എന്ന കോ ഓപറേറ്റീവ് സൊസൈറ്റിക്ക് 25 ലക്ഷം രൂപ നൽകി. എന്നാൽ സ്ഥാപനം പയ്യന്നൂരിൽ ആണ്. ഇപ്പൊ ഒരു കോടിയിലധികം രൂപ അടക്കാനായി ഓവർഡ്യൂ ആയി. എംപി തെരഞ്ഞെടുപ്പ് ദിനം ബൂത്തിന് മുന്നിൽ കുത്തിയിരിപ്പ് നടത്തിയതിൻ്റെയൊക്കെ രഹസ്യം ഇതാണെന്നും ഇതിൻ്റെ പിന്നിലൊക്കെ താൽപര്യങ്ങളുണ്ടെന്നും എളമരം കരീം പറഞ്ഞു. വോട്ടെടുപ്പ് നടന്ന സ്കൂളിൽ ഒരു പ്രശ്നവും നടന്നില്ലല്ലോ, യഥാർഥത്തിൽ അവരെ സംരക്ഷിക്കാനാണ് ഇടതുപക്ഷം നിന്നത്. അവരുടെ ചുറ്റും എങ്ങനെയാണ് എവിടേക്കാ ശൂലംവരുക എന്നുള്ളത് അറിയില്ലല്ലോ. അതുകൊണ്ട് അവരെ തങ്ങൾ സംരക്ഷിച്ചെന്നും കോൺഗ്രസിൻ്റെ വികലമായ ഹർത്താലിനെ എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിച്ചില്ലെന്നും എളമരം കരീം ചോദിച്ചു. തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ കോഴിക്കോടിൻ്റെ നാനാഭാഗത്തുനിന്നും റൗഡികളെ കൊണ്ടുവന്നത് കോൺഗ്രസ് ആണ്. നിവർത്തിയില്ലാതെ വന്നപ്പോഴാണ് റോഡിൽ കുത്തിയിരുന്നുള്ള അവരുടെ സമര നാടകമെന്നും എളമരം കരീം പറഞ്ഞു. തുടർന്ന് ഞായറാഴ്ച ഹർത്താൽ നടത്തുന്ന ഒരു കൂട്ടരെ ആദ്യമായാണ് കാണുന്നത്. അതാണ് കോഴിക്കോട് കോൺഗ്രസ് നടത്തിയ ഹർത്താൽ. കോൺഗ്രസിൻ്റേത് വികലമായ ഹർത്താൽ നാടകമാണെന്നും എളമരം കരീം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News