ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തും

CHEVAYUR BANK ELECTION

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് പറയഞ്ചേരി ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും. 11 അംഗ ബാങ്ക് ഭരണ സമിതിയിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 31 പേരാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം ഇന്ന് തന്നെ അറിയം.  സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തും.

ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിൽ ഭരണസമിതിയുടെ പാനലും ഔദ്യോഗിക പാനലും തമ്മിലാണ് മത്സരം. കോൺഗ്രസിലെ വിമത പക്ഷത്തിന്‍റെ നിയന്ത്രണത്തിലാണ് നിലവിൽ ചേവായൂർ ബാങ്ക് ഭരണസമിതിയുള്ളത്.

ALSO READ; ശബരിമലയിൽ പുതിയ മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരി ചുമതലയേറ്റു

35000 ത്തോളം അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ കൈവശമുളള പഴക്കമേറിയ ബാങ്കുകളിലൊന്നാണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി രണ്ട് തട്ടിലാണ്. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സിപിഐഎം പിന്തുണയോടെ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നേരത്തെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വിമതര്‍ക്കെതിരെ നടത്തിയ ഭീഷണി പ്രസംഗം വിവാദമായിരുന്നു.

ALSO READ; വായുമലിനീകരണം: നിയന്ത്രണങ്ങൾ ശക്തമാക്കി ദില്ലി സർക്കാർ; ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ സമയത്തില്‍ മാറ്റം

NEWS SUMMERY: Chevayur Bank Election Election will be held at Parajancheri Government Boys High School today from 8 am to 4 pm.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News