ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; തെരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

highcourt

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് തള്ളിയത്.

ഈ മാസം 16 ന് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട പതിനൊന്ന് കോൺഗ്രസ് നേതാക്കൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. തെരഞ്ഞെടുക്കപ്പെട്ടവരെ അയോഗ്യരാക്കണം,പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കണം ,ഇക്കാര്യങ്ങളിൽ ഹൈക്കോടതി അടിയന്തിരമായി ഇടപെട്ട് ഇടക്കാല  ഉത്തരവ് പുറപ്പെടുവിക്കണം എന്നിവയായിരുന്നു ഹർജിക്കാരുടെ ആവശ്യങ്ങൾ. 

ALSO READ; ‘പാലക്കാട് ബിജെപിയുടെ രക്ഷാധികാരിയായത് വി ഡി സതീശൻ’; മന്ത്രി പി എ മുഹമ്മദ് റിയാസ്

എന്നാൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി , ഭരണ സമിതി അംഗങ്ങളെ അയോഗ്യരാക്കണമെന്ന ആവശ്യവും നിരസിച്ചു. നയപരമായ തീരുമാനമെടുക്കുന്നത് വിലക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല. ഈ മാസം 16 ന് നടന്ന തെരഞ്ഞെടുപ്പിൽ ഇടത് പക്ഷ പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരായിരുന്നു വിജയിച്ചത്. തെരഞ്ഞെടുപ്പിൽ വ്യാപക അക്രമം നടന്നുവെന്നും പലർക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നുമായിരുന്നു പരാജയപ്പെട്ടവരുടെ പരാതി.

ഹൈക്കോടതി ഇടപെടാൻ തയ്യാറാകാതിരുന്നത് ഹർജിക്കാരായ കോൺഗ്രസ് നേതാക്കൾക് തിരിച്ചടിയായ നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാനാവില്ലന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി പരിഗണിച്ച് ഇടക്കാല ഉത്തരവ് നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിയിൽ ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration