ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയുള്ള ജനാധിപത്യ സംരക്ഷണ മുന്നണി അധികാരത്തിലേക്ക്. 11അംഗ ഭരണസമിതിയാണ് അധികാരത്തിലേറുന്നത്. ചേവായൂര്‍ സഹകരണ ബാങ്ക് ചെയര്‍മാനായി ജി സി പ്രശാന്ത് അധികാരമേറ്റു. സുധാകരന്റെ കൊലവിളി പ്രസംഗത്തിലേറ്റ തിരിച്ചടിയാണിതെന്ന് ജനാധിപത്യ സംരക്ഷണം മുന്നണി നേതാക്കള്‍ പ്രതികരിച്ചു.
ALSO READ: ‘കരിവീട്ടിയുടെ ഉശിരും, സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടന്മാരിൽ ജോജുവും ഉണ്ട്’; സംവിധായകൻ ഭദ്രൻ
കെ സുധാകരന്റെ ധാര്‍ഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണ് ഈ വിജയം എന്ന് പ്രശാന്ത് പ്രതികരിച്ചു. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 15 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍ തിരിച്ചറിയുകയും പൊലീസ് കസ്റ്റഡിയിലേക്ക് വിടുകയും ചെയ്തു. ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറി. ജനാധിപത്യ സംരക്ഷണ മുന്നണി നേതാക്കളും സിപിഐഎം പ്രാദേശിക നേതാക്കളും സ്ഥലത്തെത്തി.
അതിനിടെ എംപി എം കെ രാഘവനും ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാറും കോണ്‍ഗ്രസ് നേതാവ് പിഎം നിയാസ് ജയന്ത് അടക്കമുള്ളവരും സ്ഥലത്തെത്തി സമരം ആരംഭിച്ചതും സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചു. കെ സുധാകരന്റെ കൊലവിളി പ്രസംഗത്തിനേറ്റ തിരിച്ചടിയാണ് ജനാധിപത്യ സംരക്ഷണ മുന്നണിയുടെ വിജയമെന്നും ഇതുവരെ അഴിമതി രഹിത ബാങ്കായി അറിയപ്പെട്ട ബാങ്കിനെ സംരക്ഷിക്കണമെന്നതുകൊണ്ടാണ് സിപിഐഎം പിന്തുണച്ചതെന്നും സിപിഐഎമ്മിന് 4000ത്തിലധികം വോട്ട് ഉണ്ടെന്നും അതുകൊണ്ട് കള്ളവോട്ട് ആവശ്യമില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രതികരിച്ചു.
ALSO READ: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷം; കോഴിക്കോട് ഞായറാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍
കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ഷിംജിത്ത്, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതേഷ്, അയാളുടെ അനുജന്‍ തുടങ്ങിയവരെയാണ് കള്ളവോട്ട് ചെയ്തതിന് തിരിച്ചറിഞ്ഞ് റിട്ടേണിംഗ് ഓഫീസര്‍ പുറത്താക്കിയത് അതേസമയം സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസുകാരുടെ മര്‍ദ്ദനമേറ്റ സിപിഐഎം കുന്നമംഗലം ഏരിയ സെക്രട്ടറിയെ ഗുരുതര പരുക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എംകെ രാഘവന്‍ എംപി അടക്കമുള്ളവര്‍ സംഘര്‍ഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശത്ത് നടത്തിയത്. എംപിയുടെ പ്രവര്‍ത്തനങ്ങളും രാവിലെ മുതല്‍ ഈ രീതിയില്‍ ആയിരുന്നുവെന്ന് സിപിഐഎം നേതാക്കള്‍ പ്രതികരിച്ചു. ഒരു സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനു വേണ്ടി എംപി കാണിച്ചു കൂട്ടിയത് വെറും കോപ്രായങ്ങള്‍ ആണെന്നും അവര്‍ വിലയിരുത്തി. ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് സിപിഐഎം പിന്തുണയോടെയുള്ള ജനാധിപത്യ സംരക്ഷണ മുന്നണി വിജയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here