മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ നടന്നതിന് ശേഷമായിരുന്നു കഴിഞ്ഞ തവണ മഹായുതി സർക്കാരിൽ മന്ത്രിയായിരുന്ന ഛഗൻ ഭുജ്ബലിനെ മന്ത്രിയാക്കിയില്ലെന്ന തീരുമാനമുണ്ടായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തനിക്ക് അനുകൂലമായിരുന്നെങ്കിലും തന്റെ പാർട്ടി നേതാവായ അജിത് പവാറാണ് വിലങ് തടിയായതെന്ന് ഭുജ്ബൽ പരാതിപ്പെട്ടിരുന്നു. പാർട്ടി വിടുമെന്ന് വരെ ഭീഷണി ഉയർത്തിയതിന് ശേഷം വിദേശ യാത്രയിലായിരുന്നു ഭുജ്ബൽ.
ഇപ്പോഴിതാ വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ഭുജ്ബൽ വീണ്ടും മന്ത്രി സ്ഥാനത്തെ കുറിച്ചാണ് പറയുന്നത്. സഹപ്രവർത്തകരുടെ ചെലവിൽ മഹാരാഷ്ട്ര സർക്കാരിൽ മന്ത്രിയാകാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാടിലാണ് മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ്.
also read: നിതീഷ് കുമാറിന് സ്വാഗതമെന്ന് ലാലു പ്രസാദ്; ബിഹാര്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ!
നാസിക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഭുജ്ബൽ നിലപാട് വ്യക്തമാക്കിയത്. “എനിക്ക് മന്ത്രിസ്ഥാനം ആവശ്യമില്ല, ഇതിനായി മറ്റാരെയെങ്കിലും മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. എനിക്ക് മറ്റാരുടെയും ചെലവിൽ സ്ഥാനം ആവശ്യമില്ല.” ഛഗൻ ഭുജ്ബൽ പറഞ്ഞു. ധനഞ്ജയ് മുണ്ടെയെ പുറത്താക്കി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഛഗൻ ഭുജ്ബലിനെ ഉൾപ്പെടുത്തുമെന്ന് കോൺഗ്രസിൻ്റെ വിജയ് വഡെറ്റിവാറും എൻസിപിയുടെ (ശരദ് പവാർ) ജിതേന്ദ്ര അവാദും അവകാശപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here