കഴിഞ്ഞ ഡിസംബര്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവജി മഹാരാജാവിന്റെ പ്രതിമ തകര്‍ന്നു വീണതിന് പിന്നാലെ കോണ്‍ട്രാക്ടര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ നിര്‍മിച്ച പ്രതിമയാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും നിലംപതിച്ചത്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിലാണ് പ്രതിമ തകര്‍ന്നതെന്നാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ പ്രതികരണം.
ALSO READ: ചമ്പായ് സോറന്‍ ബിജെപിയിലേക്ക്
ഭാരതീയ ജനസംഗിത പ്രകാരം കോണ്‍ട്രാക്ടര്‍ ജയ്ദീപ് ആപ്‌ത്തേ, സ്ട്രക്ച്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീല്‍ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. തട്ടിപ്പ്, ഒത്തുകളി, പൊതുജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പിഡബ്ല്യുഡി നല്‍കി പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രതിമയുടെ നിര്‍മാണം വളരെ മോശമായ നിലവാരത്തിലാണ്. മാത്രമല്ല നട്ടും ബോള്‍ട്ടും വരെ തുരുമ്പിച്ച നിലയിലാണെന്നും പരാതിയില്‍ പറയുന്നു.
പ്രതിമയുടെ സ്ഥിതി വളരെ മോശമാണെന്ന് പല പരാതികളും പ്രദേശവാസികളും വിനോദ സഞ്ചാരികളും പരാതിപ്പെട്ടിരുന്നു. മാത്രമല്ല പിഡബ്ല്യുഡി മാല്‍വാന്‍ ഡിവിഷന്‍ അസി.എന്‍ജിനീയര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.
ALSO READ: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതിമ ഉണ്ടാക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ അടക്കം തുരമ്പിച്ചിട്ടുണ്ട്. പിഡബ്ല്യുഡി നേവി ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 8നാണ് പ്രതിമയുടെ നിര്‍മാണം ആരംഭിച്ചത്. ഇന്ത്യന്‍ നേവിയ്ക്കായിരുന്നു നിര്‍മാണ ചുമതല. നേവി ദിനമായ ഡിസെംബര്‍ നാലിന് രാജ്‌കോട്ട് ഫോട്ടിലായിരുന്നു പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങിന്റെ അധ്യക്ഷത വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here