വിവാഹവാഗ്‌ദാനം നല്‍കി 13 വർഷം പീഡനം; അടുത്ത ബന്ധുവിന്റെ പരാതിയിൽ നടൻ അറസ്റ്റിൽ

വിവാഹവാഗ്‌ദാനം നല്‍കി ബന്ധുവിനെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു. നടനും സംവിധായകനും നിര്‍മാതാവുമായ മനോജ് രജ്പുതിനെ അറസ്റ്റ് ചെയ്ത് പൊലീസ്. 29-കാരിയായ ബന്ധുവാണ് 13 വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന പരാതി നൽകിയത്. ഛത്തീസ്ഗഢില്‍നിന്നുള്ള സിനിമാ പ്രവര്‍ത്തകനായ മനോജിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

Also Read; ആമിറിന്റെയും തന്റെയും ഇടയിൽ വലിയ വഴക്കുകളൊന്നും ഉണ്ടായിട്ടില്ല, പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്: കിരൺ റാവു

ഫെബ്രുവരി 22-നാണ് യുവതി പോലീസിൽ പീഡനപരാതി നൽകിയത്. 2011 മുതല്‍ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് ഓള്‍ഡ് ഭിലായ് റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ നൽകിയ പരാതിയിൽ പറയുന്നത്. മനോജ് വിവാഹവാഗ്ദാനം ലംഘിച്ചതിനെ തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്.

Also Read; നേതാക്കൾ തന്നെ പരസ്യമായി തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോ? മന്ത്രി മുഹമ്മദ് റിയാസ്

ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പോക്സോ, നിയമപ്രകാരമുള്ള വകുപ്പുകള്‍ എന്നിവയിലാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജ്കുമാര്‍ ബോര്‍ജ പറഞ്ഞു. അതേസമയം, ലൈംഗികചൂഷണം ആരംഭിച്ചതായി ആരോപിക്കപ്പെടുന്നത് 2011 കാലയളവിലാണ്. ഈ സമയത്ത് പോക്സോ നിയമം നിലവില്ലായിരുന്നത് ചൂണ്ടിക്കാട്ടി പ്രസ്തുത നിയമപ്രകാരമുള്ള വകുപ്പുകള്‍ മനോജിനെ ഹാജരാക്കിയ കോടതി ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News