ഛത്തീസ്ഗഢിൽ ആദ്യഘട്ട പോളിങ്ങിനിടെ സ്ഫോടനം മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുക്മ ജില്ലയിലെ തോണ്ടമാര്‍ക മേഖലയിലാണ് നക്സലുകള്‍ ആക്രമണത്തിനിടയാക്കിയ സ്ഫോടനം നടത്തിയത്. ആക്രമണത്തിൽ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു.
Also read:ആരാധനാലയങ്ങളിലെ അസമത്തെ വെടിക്കെട്ട് നിരോധനം; സർക്കാർ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും
ഛത്തീസ്ഗഢിൽ നക്സൽ ബാധിത പ്രദേശമായ ബസ്തർ ഡിവിഷൻ ഉൾപ്പെടെ 20 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. സുഗമമായ പോളിംഗ് ഉറപ്പാക്കാൻ, 20 മണ്ഡലങ്ങളിലെ സെൻസിറ്റീവ് മേഖലകളിലെ 600-ലധികം പോളിംഗ് ബൂത്തുകൾക്ക് ത്രിതല സുരക്ഷാ കവചം ഒരുക്കിയിട്ടുണ്ട്.
Also read:സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here