ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്; പ്രചരണത്തിൽ അദാനി വിഷയം ഉയർത്തി പ്രിയങ്കാ ഗാന്ധി

ഛത്തീസ്ഗഢ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അദാനി വിഷയം ഉയർത്തി പ്രിയങ്കാ ഗാന്ധി. രാഷ്ട്രത്തിൻറെ സമ്പത്ത് ചില വ്യവസായികൾക്ക് മാത്രം നൽകുന്നു. അദാനിയും അംബാനിയും രാജ്യത്തിനുവേണ്ടി എന്താണ് ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധിയുടെ വിമർശനം. ഇന്നലെ മാത്രം മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. വികസനവിരുദ്ധ സർക്കാർ ആണ് തെലങ്കാന ഭരിക്കുന്നതെന്ന് ഹൈദരാബാദ് നടത്തിയ റാലിയിൽ മോദി പറഞ്ഞു.

Also Read; വീട്ടുകാർ പ്രണയത്തിന് എതിർത്തു; ഇരയായത് 87കാരി; പ്രണയിതാക്കൾ അറസ്റ്റിൽ

തെലങ്കാനയിൽ 12 സ്ഥാനാർത്ഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢിലെ 20 മണ്ഡലങ്ങളിലും മിസോറാമിലും മികച്ച പോളിങ്ങാണ് രേഖപെടുത്തിയത്.

Also Read; മലിനീകരണ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News