നിര്‍ണായകമീ ജനവിധി; വോട്ടെണ്ണല്‍ ആരംഭിച്ചു; ചത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. ചത്തീസ്ഗഢിലെ ആദ്യ സൂചന കോണ്‍ഗ്രസിന് അനുകൂലമാണ്. എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യം തപാൽവോട്ടുകളും എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങി.

ALSO READ: ഒരേ ഒരു വാചകം, സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്; ”കേരളവർമയുടെ ചെയർമാന്‍റെ പേര് കെ.എസ് അനിരുദ്ധൻ, അനിരുദ്ധന്‍റെ സംഘടനയുടെ പേര് എസ്‌.എഫ്‌.ഐ”

ഉച്ചയോടെ ഫലത്തിന്റെ ഒരു പൊതുചിത്രം വ്യക്തമായേക്കും. വൈകുന്നേരമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. വിവിധ കോണുകളിൽനിന്നുള്ള ആവശ്യം പരിഗണിച്ച്‌ മിസോറം വോട്ടെണ്ണൽ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി.

2024 പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പേയുള്ള അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പുകൾ എന്നതിനാൽ രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ്‌ ഫലം ഏറെ നിർണായകമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News