ഛത്തീസ്ഗഡ് ആദ്യഘട്ട വോട്ടെടുപ്പ് രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 9.93% പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ 90 സീറ്റുകളില്‍ 20 സീറ്റുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ 12 എണ്ണവും മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്താര്‍ റീജയണിലാണ്. ഇതിനിടെ സുക്മ ജില്ലയിലെ തോണ്ടമാര്‍ക മേഖലയില്‍ നക്സലുകള്‍ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു.
ALSO READ: സ്വിഫ്റ്റ് ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തു; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ
20 മണ്ഡലങ്ങളിലെയും സെൻസിറ്റീവ് മേഖലകളിലെ 600-ലധികം പോളിംഗ് ബൂത്തുകൾക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിആര്‍പിഎഫ് കോബ്ര ബറ്റാലിയിനെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ മറക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് ദിവസം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ പ്രതികരണം. നക്‌സല്‍ മേഖലകളിലും ഇത്തവണ മികച്ച പോളിംഗ് ഉണ്ടാകും. കോണ്‍ഗ്രസ് അധികാരത്തിലേറിയ ശേഷം
നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും ബൂത്തുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് അക്ബര്‍, സാവിത്രി മനോജ് മണ്ഡാവി, മോഹന്‍ മര്‍കം, വിക്രം മണ്ഡാവി, കവസി ലഖ്മ എന്നിവര്‍ ഒന്നാം ഘട്ട പോളിംഗിന് ജനവിധി തേടും. ബിജെപി നേതാക്കളായ രമണ്‍ സിങ്, ഭാവന ബോഹ്‌റ, ലത ഉസെണ്ടി തുടങ്ങിയവരും ഇന്ന് ജനവിധി തേടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here