ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകനെ സെപ്റ്റിക് ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ ട്വിസ്റ്റ്. 28 കാരനായ മുകേഷ് ചന്ദ്രകറിനെ കൊലപ്പെടുത്തിയവരിൽ അദ്ദേഹത്തിൻ്റെ ബന്ധുവും ഉൾപ്പെട്ടിട്ടുണ്ടെന്ന നിർണായക വിവരമാണ് പൊലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റാണ് പൊലീസ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായവരിലാണ് മുകേഷിന്റെ ബന്ധുവായ റിതേഷ് ഉൾപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ മുകേഷിന്റെ മറ്റൊരു ബന്ധു കൂടി പിടിയിലായിട്ടുണ്ട്.]
റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കരാറുകാരൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ
മാധ്യമപ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അടുത്തിടെ 120 കോടി രൂപ ചെലവിട്ട് ബസ്തറിൽ നടത്തുന്ന റോഡ് നിർമാണത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നതായി മുകേഷ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. വാർത്ത റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഭീഷണി ഫോൺകോളുകൾ ആദ്യഘട്ടത്തിൽ മുകേഷിന് വരുകയും തുടർന്ന് മുകേഷിനെ കാണാതാവുകയുമായിരുന്നു.
മുകേഷിനെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ യുകേഷ് ചന്ദ്രകര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. തുടർന്ന് മുകേഷിന്‍റെ ഫോണ്‍ ട്രാക്ക് ചെയ്‌ത് പൊലീസ് കരാറുകാരനായ സുരേഷ് ചന്ദ്രകറിന്‍റെ ഉടമസ്ഥതയിലുള്ള ബിജാപ്പൂർ ചാത്തന്‍പാറ ബസ്‌തിയിലെത്തിയതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here