സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിയിലേക്ക് പോകും: കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത് ഒരു ട്രെന്‍ഡായി തുടരുന്നതാണ് ക‍ഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യം കാണുന്നത്. ഇരു പാര്‍ട്ടികളും തമ്മിലെ നിലപാടിലെ സാമ്യതകള്‍ കൂടുമാറ്റത്തെ കൂടുതല്‍ എളുപ്പമാക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതാ്യി നിരീക്ഷണങ്ങളുണ്ട്. ഇതിനിടെ ഛത്തീസ്‌ഗഡിലെ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിയെ ഭീഷണിപ്പെടുത്തുകയാണ്.

ALSO READ: ചരിത്രത്തില്‍ നിന്ന് ടാ​ഗോറിനെയും ഒഴിവാക്കുന്നു; വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ശിലാ ഫലകത്തിൽ മോദിയും വൈസ് ചാൻസലറും മാത്രം

ഇത്തവണ തെരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുമെന്നാണ് എംഎല്‍എയായ  ചിന്താമണി മഹാരാജ്. അംബികാപൂരിൽ സീറ്റ് നൽകാത്തതിനെ തുടർന്നാണ് ചിന്താമണി മഹാരാജിൻ്റെ ഭീഷണി. തനിക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പൊൽ സീറ്റ് നൽകാൻ ബിജെപി തയാറാണെന്നും അദ്ദേഹം പറയുന്നു.

ഞായറാഴ്ച ചിന്താമണിയുടെ നേതൃത്വത്തിൽ നടത്തിയ ഒരു മത പരിപാടിയിൽ മുതിർന്ന ബിജെപി എംഎൽഎ ബ്രിജ്മോഹൻ അഗർവാളും പാർട്ടി മുൻ ജില്ലാ പ്രസിഡൻ്റ് വിഷ്ണുദേവ് സായും പങ്കെടുത്തിരുന്നു. പരിപാടിയിൽ വച്ച് മഹാരാജുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.

ALSO READ: നടി ഗൗതമി ബിജെപി വിട്ടു; വിശ്വാസ വഞ്ചന കാട്ടിയവരെ പാര്‍ട്ടി പിന്തുണച്ചുവെന്ന് ആക്ഷേപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News