ആലുവയിൽ 75കാരനെ വീട്ടിൽ കയറി തലക്കടിച്ച് കൊല്ലാൻ ശ്രമം, ഛത്തീസ്ഗഢ് സ്വദേശി പിടിയിൽ

ആലുവയിൽ വീട്ടിൽ കയറി 75 കാരനെ തലക്കടിച്ച് കൊല്ലാൻ ശ്രമം, ഛത്തീസ്ഗഢ് സ്വദേശി പിടിയിൽ. ആലുവ തൂമ്പാക്കടവ് സ്വദേശി ബദറുദ്ദീനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വീടിന്റെ മുൻവശത്ത് വിശ്രമിക്കുകയായിരുന്ന ബദറുദ്ദീനെ, അക്രമി വലിയ വിറക് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. അക്രമശേഷം രക്ഷപ്പെടാൻ ശ്രമിച്ച ചത്തീസ്ഗഡ് സ്വദേശി മനോജ് എന്നയാളെ പിടികൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

Also Read: പാറശാലയില്‍ പൊഴിഞ്ഞുവീണ തേങ്ങ എടുത്തതിന് ആറാം ക്ലാസുകാരനും അമ്മയ്ക്കും മര്‍ദനം; കേസെടുത്ത് പൊലീസ്

സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സാക്ഷികൾ. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബദറുദ്ദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.

Also Read: ‘എന്തുകൊണ്ട് മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല?’; പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങളുമായി പ്രതിപക്ഷം; ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News