ഛത്തീസ്‌ഗഡില്‍ ഏറ്റുമുട്ടല്‍: 9 നക്‌സലേറ്റുകളെ സുരക്ഷാസേന വധിച്ചു

SECURITY PERSONNEL

ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്‌സലേറ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഒമ്പത് നക്‌സലേറ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ നക്‌സലേറ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.

ALSO READ: തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയിൽ വൻതീപിടിത്തം; രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു

തിരച്ചിലിനിടെ രാവിലെ 10.30 ഓടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) കമ്പനി നമ്പർ 2-ൽ നിന്നുള്ള നക്‌സലേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സെൽഫ് ലോഡിംഗ് റൈഫിൾ 303 ഉൾപ്പെടെ നിരവധി ആയുധങ്ങൾ സുരക്ഷാസേന സ്ഥലത്ത് നിന്നും കണ്ടെടുത്തു.

ALSO READ: മലയുടെ 10,000 അടി മുകളില്‍ നിന്ന് വീണ് ഓഡി ഇറ്റാലിയന്‍ മേധാവിക്ക് ദാരുണാന്ത്യം

സ്ഥലത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച, ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ‘പോലീസ് ഇൻഫോർമർമാർ’ എന്ന സംശയത്തിൻ്റെ പേരിൽ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഗ്രാമീണരെ നക്‌സലേറ്റുകൾ കൊലപ്പെടുത്തിയിരുന്നു. അതിനിടെ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ ഛത്തീസ്ഗഢ് സന്ദർശിച്ചിരുന്നു. ഏഴ് സംസ്ഥാനങ്ങളിലെ പൊലീസ് ഡയറക്ടർ ജനറൽമാരുമായി നക്‌സൽ വിരുദ്ധ തന്ത്രങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News