ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി; ശിക്ഷാ വിധി പിന്നീട്

ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി. ജയ ഷെട്ടി വധക്കേസിൽ മുംബൈ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. 2001 മേയ് നാലിനായിരുന്നു മുംബൈയെ നടുക്കിയ കൊലപാതകം നടന്നത്. ​മുംബൈയിലെ ഗംഗാദേവിയിലുള്ള ഗോൾഡൻ ക്രൗൺ ഹോട്ടലിന്റെ ഉടമയായിരുന്നു ജയ ഷെട്ടി.

ALSO READ: ‘രണ്ടാം വിവാഹത്തെത്തുടർന്നുണ്ടായ തർക്കം അതിരുവിട്ടു’, 22 കാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്; സംഭവം ഡൽഹിയിൽ

ഛോട്ട രാജന്റെ സംഘത്തിൽ നിന്ന് ഷെട്ടിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് ഷെട്ടിക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തുകയുമായുണ്ടായി. എന്നാൽ അക്രമം നടക്കുന്നതിന് രണ്ടുമാസം മുമ്പ് തന്റെ സുരക്ഷ പിൻവലിക്കണമെന്ന് ഷെട്ടി തന്നെ ആവശ്യപ്പെടുകയും പൊലീസ് അത് അനുസരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസങ്ങളിൽ ഒന്നിലാണ് അക്രമിസംഘത്തിലെ രണ്ടുപേർ ഹോട്ടലിന്റെ ഒന്നാംനിലയിൽ വെച്ച് ഷെട്ടിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.

ALSO READ: എക്‌സാലോജിക്‌ സംബന്ധിച്ച വാർത്തയും ഷോൺ ജോർജിന്റെ വിവാദവും; പ്രചരിപ്പിക്കുന്നത് അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങൾ: തോമസ് ഐസക്

അതേസമയം, മറ്റനവധി കേസുകളിൽ 2015ൽ ബാലി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ ഛോട്ട രാജൻ ഇപ്പോൾ തിഹാർ ജയിലിലാണുള്ളത്. തിഹാർ ജയിലിലെ അതീവ സുരക്ഷയുള്ള രണ്ടാംനമ്പർ മുറിയിലാണ് അയാലെ പാർപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News