മുങ്ങി നടന്നത് 32 വർഷം; ഛോട്ടാ രാജന്റെ സംഘത്തിൽപ്പെട്ടയാൾ പിടിയിൽ

chhota raju

ഛോട്ടാ രാജന്റെ സംഘത്തിൽപ്പെട്ട ഗുണ്ടാനേതാവ് രാജു ചികന്യ അറസ്റ്റിലായി. ഒളിവിൽ പോയി 32 വർഷത്തിന് ശേഷമാണ് ഇയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1992 ൽ നടന്ന ഒരു വെടിവെപ്പ് കേസിൽ പ്രതിയായതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

1992ൽ മുംബൈയിലെ ദാദർ പൊലീസ് സ്റ്റേഷനിൽ വെടിവെപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് രാജു.അന്ന്ഇയാൾക്കെതിരെ വെടിവെപ്പിനും, കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തത്.

ALSO READ; പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന് സ്ഥിര ജാമ്യം

അലിബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിൽ പ്രതികൂടിയാണ് ഇയാൾ.ഈ കേസിൽ ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു.ഇതോടെയാണ് ഇയാൾ ഒളിവിൽ പോയത്.

ENGLISH NEWS SUMMARY: Gangster Chhota Rajan ganf member Raju who accused in many cases arrested after 32 years.Raju is the suspect in the case related to the shooting at the Dadar police station in Mumbai in 1992. The police registered a case of shooting and attempted murder against him.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News