2001 ൽ ഹോട്ടൽ വ്യവസായി ജയ ഷെട്ടിയെ വധിച്ചകേസിൽ അധോലോക ഗുണ്ട ഛോട്ടാ രാജന്റെ ജീവപര്യന്തം റദ്ദാക്കി. കേസില്‍ ജാമ്യവും അനുവദിച്ചു. ബോംബൈ ഹൈക്കോടതിയുടേതാണ് വിധി. മാധ്യമപ്രവര്‍ത്തകന്‍ ജെ ഡേയെ വധിച്ചകേസിൽ തിഹാര്‍ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനാൽ ഛോട്ടാ രാജന് പുറത്തിറങ്ങാൻ സാധിക്കില്ല.
ഈ വർഷം മേയിലാണ് രാജനെ സിബിഐ പ്രത്യേക കോടതി ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തത്. ശിക്ഷയ്‌ക്കെതിരെ രാജൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് പ്രത്യേക കോടതി വിധി റദ്ദാക്കിയത്.
Also Read: ‘ചെക്ക് യുവര്‍ ഓറഞ്ചസ്’; യുവരാജ് സിംഗ് കാന്‍സര്‍ ഫൗണ്ടേഷന്റെ സ്തനാര്‍ബുദ അവബോധ പരസ്യം വിവാദത്തില്‍
സെൻട്രൽ മുംബൈയിലെ ഗാംദേവിയിലെ ഗോൾഡൻ ക്രൗൺ ഹോട്ടലിൻ്റെ ഉടമയായിരുന്ന ജയ ഷെട്ടിയെ 2001 മെയ് 4 ന് ഹോട്ടലിൻ്റെ ഒന്നാം നിലയിൽ വച്ച് രാജൻ്റെ സംഘത്തിലെ രണ്ട് പേർ വെടിവച്ചു കൊന്നു എന്നാണ് കേസ്.
നിരവധി സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തിയ രാജ്യം വിട്ട ഛോട്ടാരാജനെ 2015 നവംബറിൽ ഇൻഡോനേഷ്യയാണ് ഇന്ത്യയ്ക്ക് കൈമാറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here