കുടവയർ കുറക്കാൻ ചിയാ സീഡ് ഇങ്ങനെ കഴിക്കൂ, മാറ്റം കണ്ടറിയാം

നിരവധി പോഷക ഗുണങ്ങൾ ആണ് ചിയാ സീഡ്‌സിൽ അടങ്ങിയിരിക്കുന്നത്. ശരീര ഭാരം വേഗത്തിൽ കുറയ്ക്കാനുള്ള കഴിവ് ഈ ചിയാ സീഡിനുണ്ട്. ഇവ നമ്മുടെ അമിത വിശപ്പ് കുരാക്കുകയും കൃത്യമായി ഭക്ഷണ ക്രമത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ചിയാ സീഡ്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വേണം കഴിക്കാന്‍. രാവിലെ ഇത് കഴിക്കണം. ഒരു മാസമോ അതല്ലെങ്കില്‍ നാലാഴ്ച്ചയോ ഇത് കഴിച്ചാൽ സംഭവിക്കുന്ന മാറ്റം കാണാൻ കഴിയും. ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ ചിയാ സീഡ്‌സ് രാത്രി വെള്ളത്തില്‍ കുതിര്‍ന്ന് വെക്കുക. രാവിലെ ആ വെള്ളവും ചേര്‍ത്ത് കഴിക്കാന്‍ ശ്രമിക്കുക.

ALSO READ: ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ നാടിന്റെ ശാന്തിയും സമാധാനവും തകർക്കാൻ തക്കം പാർത്ത് നടക്കുന്ന കാലമാണ്: പിണറായി വിജയൻ

അതുപോലെ ഉലുവ നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ്. ഉലുവ വിത്തുകള്‍ ശരീരത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കും.ഇവയില്‍ ആന്റിഓക്‌സിഡന്റുകളും, ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ ഉള്ള ദോഷകരമായ ടോക്‌സിനുകളെ ഇവ നീക്കം ചെയ്യും. ഉലുവപ്പൊടി ചേര്‍ത്ത ചായ കുടവയറിനെ ഇല്ലാതാക്കാനും, ഭാരത്തെ കുറയ്ക്കാനും ഉപകാരമാണ്.

കൂടാതെ ചണവിത്തുകളും ഡയറ്റില്‍ ചേര്‍ക്കാം. അത് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. ഇതിലും ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരം വിശപ്പ് ഇല്ലാതിരിക്കാന്‍ ഇത് സഹായിക്കും. അമിത വിശപ്പും ഉണ്ടാവില്ല.

കൂടാതെ ചെറുനാരങ്ങ വെള്ളം ഒരു ഡിറ്റോക്‌സ് ഡ്രിങ്കാണ്. വേഗത്തില്‍ ഇത് ഭാരം കുറയ്ക്കും. നിത്യേന രാവിലെ വെറും വയറ്റില്‍ അടക്കം ഇത് കഴിക്കാം. വിറ്റാമിന്‍ സി ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ മെറ്റാബോളിസത്തെയും ഇവ മെച്ചപ്പെടുത്തും. അതുപോലെ ഇഞ്ചി ചേര്‍ത്ത ചായ ശീലമാക്കുന്നതും നല്ലതാണ് .

ALSO READ: പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് മൂന്നു പേർ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News