ലോകത്തെ ഇഷ്ട ഫ്രൈഡ് ചിക്കനില്‍ നമ്മുടെ സ്വന്തം 65ഉം; ആദ്യ പത്തില്‍ വീണ്ടുമെത്തി

chicken 65-taste atlas

ലോകമെമ്പാടുമുള്ള പ്രദേശങ്ങളില്‍ പലതരം ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നുണ്ട്. അധികം അറിയപ്പെടാത്ത പരമ്പരാഗത പലഹാരങ്ങള്‍ മുതല്‍ ഒന്നിലധികം രാജ്യങ്ങളില്‍ പ്രസിദ്ധമായ പ്രധാന ലഘുഭക്ഷണങ്ങള്‍ വരെയുണ്ട്. ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ്, ലോകമെമ്പാടുമുള്ള ‘മികച്ച ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളുടെ’ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അതിൽ ദക്ഷിണേന്ത്യയുടെ സ്വന്തം ചിക്കൻ 65ഉം ഇടം നേടി.

ഡിസംബറിലെ റാങ്കിങ് പ്രകാരം ആദ്യ പത്തില്‍ വീണ്ടും 65 ഇടംപിടിച്ചിരിക്കുകയാണ്. മൊത്തം റാങ്കിങില്‍ മൂന്നാം സ്ഥാനത്താണ് 65. ‘ഇഞ്ചി, നാരങ്ങ, ചുവന്ന മുളക്, മറ്റ് പലതരം മസാലകള്‍ എന്നിവയില്‍ മാരിനേറ്റ് ചെയ്ത ‘ഡീപ് ഫ്രൈഡ് ചിക്കന്‍’ എന്നാണ് ടേസ്റ്റ് അറ്റ്ലസ് ഈ വിഭവത്തെ വിശേഷിപ്പിക്കുന്നത്. അതിന്റെ കണ്ടുപിടുത്തത്തെ കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ ഉണ്ടെന്നും ഇത് വിശദീകരിക്കുന്നു.

Read Also: എന്തുകൊണ്ടാണ് ചിക്കൻ 65ന് ആ പേരു വന്നത്? ചിക്കൻ 65ന്റെ ഉദ്ഭവത്തെക്കുറിച്ചു പറയപ്പെടുന്ന കാര്യങ്ങളിവയാണ്

1960കളില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ചിക്കന്‍ 65ന്റെ ഉത്ഭവം എന്ന് വ്യക്തമാക്കുന്നത്. ഇതാദ്യമായല്ല ഈ ഇന്ത്യന്‍ വിഭവത്തിന് ആഗോളതലത്തില്‍ അംഗീകാരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ തീമില്‍ ടേസ്റ്റ് അറ്റ്ലസ് ലിസ്റ്റ് പുറത്തിറക്കിയപ്പോള്‍, അതിൽ ചിക്കന്‍ 65 ഉണ്ടായിരുന്നു. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളാണ് നിലവിലെ പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്. കൊറിയന്‍ ഫ്രൈഡ് ചിക്കന്‍ (ചിക്കിന്‍) ഒന്നാം സ്ഥാനത്തും ജപ്പാനില്‍ നിന്നുള്ള കരാഗെ രണ്ടാം സ്ഥാനത്തുമാണ്. പട്ടികയുടെ മുന്‍ പതിപ്പില്‍ ഒന്നാം സ്ഥാനത്തായിരുന്ന അയം ഗോറെങ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration