അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ തയ്യാറാക്കം സ്പെഷ്യല്‍ ചിക്കന്‍ ബിരിയാണി

അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ തയ്യാറാക്കം സ്പെഷ്യല്‍ ചിക്കന്‍ ബിരിയാണി. വളരെ സിംപിളായിട്ട് ചിക്കന്‍ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെവന്ന് നോക്കാം

ചേരുവകൾ

ചിക്കൻ – 600 ഗ്രാം
ബസുമതി റൈസ്- 2 കപ്പ്
സവോള- 4 എണ്ണം
ഇഞ്ചി-വെളുത്തുള്ളി അരച്ചത്
മഞ്ഞള്‍പൊടി
മല്ലിപ്പൊടി
മുളകുപൊടി
ഗരം മസാല
ഉപ്പ്
നാരങ്ങാനീര്
എണ്ണ
നെയ്യ്
കശുവണ്ടി
ഉണക്കമുന്തിരി
കറുവപ്പട്ട
ഗ്രാമ്പൂ
ഏലക്ക
തക്കോലം
ജാതിപത്രി
ബേ ലീഫ്
പച്ചമുളക്
കുരുമുളക് ചതച്ചത്
പുതിന ഇല
നെയ്യ്

തയ്യാറാക്കുന്ന വിധം

ചിക്കനിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുളളി പേസ്റ്റ് ചേർക്കുക. കാൽ ടീ സ്പൂൺ മഞ്ഞൾപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് നന്നായി ഇളക്കുക.

സവാള ചെറുതായി അരിഞ്ഞത് രണ്ടെണ്ണം ഫ്രൈ ചെയ്തെടുക്കുക. ഗോൾഡൻ കളർ മാറി ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽനിന്നും കോരി മാറ്റുക
ബസുമതി റൈസിൽ വെളളം ഒഴിച്ച് അര മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കൃത്യം 30 മിനിറ്റ് ആകുമ്പോൾ തന്നെ വെളളം മാറ്റുക.

ഒരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി, കിസ്മിസ് എന്നിവ ഫ്രൈ ചെയ്തെടുക്കുക
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറുവപ്പട്ട, ഗ്രാമ്പൂ , ഏലക്ക, തക്കോലം, ജാതിപത്രി, ബേ ലീഫ് എന്നിവ ചേർത്ത് റോസ്റ്റ് ചെയ്യുക. ഇതിലേക്ക് പച്ചമുളക് ചേർക്കുക.

അതിനുശേഷം സവാളയും ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളിയും അര ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും അര ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ ഗരം മസാലയും അര ടീസ്പൂൺ കുരുമുളകും ചേർത്ത് രണ്ടു മിനിറ്റോളം ഇളക്കുക

ഇതിലേക്ക് ചിക്കൻ ചേർക്കുക. തീ കൂട്ടിയശേഷം രണ്ടു മൂന്നു മിനിറ്റ് ഇളക്കുക. അതിനുശേഷം മുക്കാൽ കപ്പ് ചൂടുവെളളം ചേർക്കുക. 10-12 മിനിറ്റ് അടച്ചുവച്ച് വേവിക്കുക

ചിക്കൻ വേകാറാകുമ്പോൾ ഫ്രൈ ചെയ്തെടുത്ത സവാള കുറച്ചു ചേർക്കുക. നന്നായി ഇളക്കിയശേഷം വീണ്ടും അടച്ചുവച്ച് വേവിക്കുക

ഒരു പാത്രത്തിൽ രണ്ടേകാൽ കപ്പ് വെളളം (2 കപ്പ് അരിക്ക്) ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് ബേ ലീഫ്, കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഫ്രൈ ചെയ്ത സവാള ഒരു ടേബിൾ സ്പൂൺ, അര ടീസ്പൂൺ നാരങ്ങനീര്, സവാള ഫ്രൈ ചെയ്തെടുത്ത ഒരു ടേബിൾ സ്പൂൺ, ഒരു ടീസ്പൂൺ എന്നിവ ചേർക്കുക

വെളളം തിളയ്ക്കുമ്പോൾ ഇതിലേക്ക് അരി ചേർക്കുക. അടച്ചുവച്ച് വേവിക്കുക. തിളയ്ക്കാൻ തുടങ്ങുമ്പോൾ മീഡിയം ഫ്ലെയിമിലേക്ക് വയ്ക്കുക. വെള്ളം വറ്റുമ്പോൾ തന്ന തീ ഓഫ് ചെയ്യുക

ഈ റൈസ് ചിക്കന്റെ മുകളിലേക്ക് ഇട്ട് ദം ചെയ്യുക. തീ ലോ ഫ്ലെയിമിലേക്ക് വച്ചശേഷം മുകളിലേക്ക് പുതിന ഇല ഇടുക.

അതിനു മുകളിലേക്ക് റൈസ് ഇടുക. അതിനു മുകളിൽ കുറച്ച് നെയ്യ് ഒഴിച്ച് ഫ്രൈ ചെയ്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കുറച്ച് ഇടുക. അതിനു മുകളിൽ ബാക്കിയുളള ഫ്രൈ സവാള ചേർക്കുക. അതിനു മുകളിൽ രണ്ടു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News