ശ്രീപദ്മനാഭ ക്ഷേത്രപരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പിയെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണിത്. ആചാര ലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികള്‍ നല്‍കിയഹര്‍ജിയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പിജി അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് കേസ് പരിഗണിക്കുന്നത്.
ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ ബിരിയാണി സത്കാരം നടന്നുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇത് ക്ഷേത്രത്തിന്റെ ഭാഗമായ കെട്ടിടം തന്നെയാണെന്നു വാദിച്ച ഹര്‍ജിക്കാരുടെ അഭിഭാഷകന്‍, വിനോദ് റായ് റിപ്പോര്‍ട്ടിന്റെ ഭാഗമായ സ്‌കെച്ചും ഹാജരാക്കി. മറുപടി സത്യവാങ്മൂലത്തിന് സര്‍ക്കാരും ക്ഷേത്രഭരണസമിതി സ്റ്റാന്‍ഡിങ് കോണ്‍സലും സമയം സമയം തേടിയതിനെത്തുടര്‍ന്ന് ഹര്‍ജികള്‍ സെപ്റ്റംബര്‍ 10 -ലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here