കൊത്തുപൊറോട്ടയ്ക്ക് പകരം ‘ചിക്കൻ ചതച്ചത്’; വീട്ടിൽ തന്നെയുണ്ടാക്കാം ഈ സ്വാദിഷ്ടമായ വിഭവം

കൊത്തുപൊറോട്ട പോലെ രുചികരമായ എന്തെങ്കിലും വീട്ടിൽ പരീക്ഷിച്ചുനോക്കിയാലോ. ചോറിനൊപ്പം കഴിക്കാനും ഈ വിഭവമുണ്ടാക്കാം. സ്വാദിഷ്ടമായ ചിക്കൻ ചതച്ചതുണ്ടാക്കാൻ ഏറെയെളുപ്പം.

Also Read: ഇന്ധന ക്ഷാമം; ഹൈദരാബാദിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി നടത്തി

ചേരുവകൾ

1. ചിക്കൻ‌, എല്ലില്ലാതെ – അരക്കിലോ
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
3. കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
4. ഉപ്പ് – പാകത്തിന്
5. വെള്ളം – പാകത്തിന്
6. എണ്ണ – രണ്ടു വലിയ സ്പൂൺ
7. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
8. ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
9. വെളുത്തുള്ളി – അഞ്ച് അല്ലി, പൊടിയായി അരിഞ്ഞത്
10. ഉപ്പ് – പാകത്തിന്
11. വറ്റൽമുളക് ചതച്ചത് – രണ്ടു വലിയ സ്പൂൺ
12. കറിവേപ്പില – ഒരു തണ്ട്
13. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
14. പെരുംജീരകം പൊടി – അര ചെറിയ സ്പൂൺ
15. കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

Also Read: ഏറ്റവും കൂടുതൽ മെൻഷൻ ചെയ്യപ്പെട്ട നടൻ മലയാളത്തിന്റെ സ്വന്തം മമ്മൂക്ക

പാകം ചെയ്യുന്ന വിധം

ചിക്കൻ വലിയ കഷണങ്ങളാക്കി മുറിച്ച് രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക. ഇതു കൈ കൊണ്ടു പിച്ചിയെടുത്തു മാറ്റി വയ്ക്കണം. പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക. കണ്ണാടിപ്പരുവമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർ‌ത്തു വഴറ്റണം. വറ്റൽമുളകും കറിവേപ്പിലയും ചേർത്തു വഴറ്റി ഏഴാമത്തെ ചേരുവയും ചേർത്തു പച്ചമണം മാറുമ്പോൾ ചിക്കൻ ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് തടി തവി കൊണ്ടു മെല്ലേ ഉടച്ചു കൊടുക്കണം. അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തിളക്കി വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News