ചിക്കന്‍കൊണ്ട് ഒരു കിടിലന്‍ വിഭവമായാലോ ? ഞൊടിയിടയിലൊരു ക്രീമി ഐറ്റം

ചിക്കന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ഉച്ചയ്ക്ക് ചിക്കന്‍കൊണ്ട് ഒരു കിടിലന്‍ ഡിഷ് ആയാലോ ?

ചേരുവകള്‍

ചിക്കന്‍ ബ്രെസ്റ്റ് – 500 ഗ്രാം

ഉപ്പ് – ആവശ്യത്തിന്

പൊടിച്ച കുരുമുളക് – 1/2 ടീസ്പൂണ്‍

മൈദ- 2.5 ടീസ്പൂണ്‍

എണ്ണ – ആവശ്യത്തിന്

വെണ്ണ – 4 ടീസ്പൂണ്‍

വെളുത്തുള്ളി- ചെറുതായി അരിഞ്ഞത്- 10 അല്ലി

ഗ്രാമ്പൂ – 6

മൈദ- 1/2 ടീസ്പൂണ്‍

ഒറിഗാനോ – 1 ടീസ്പൂണ്‍

ചിക്കന്‍ സ്റ്റോക്ക് – 1 കപ്പ്

നാരങ്ങ നീര് – 1 ടീസ്പൂണ്‍

ഉപ്പ്- പാകത്തിന്

പൊടിച്ച കുരുമുളക് – 3/4 ടീസ്പൂണ്‍

മല്ലിയില- ആവശ്യത്തിന്

Also Read :സ്വര്‍ണ പ്രേമികളേ…. പൊന്ന് വാങ്ങാന്‍ ഇന്ന് പോക്കോളൂ, വില കുറഞ്ഞിട്ടുണ്ടേ !

പാചകരീതി

ചിക്കന്‍ ആദ്യം ചെറിയ കഷണങ്ങളാക്കിയെടുക്കണം.

അതിലേയ്ക്ക് ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് 15 മിനിട്ട് മാറ്റി വെക്കണം.

ഇതിലേക്ക് ആവശ്യത്തിന് മൈദയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.

ശേഷം ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ചിക്കന്‍ പൊരിച്ചെടുക്കാം.

പൊരിച്ചെടുത്ത ചിക്കന്‍ മാറ്റി വെക്കണം. ശേഷം പാനില്‍ കുറച്ച് ബട്ടര്‍ ചൂടാക്കണം.

അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേര്‍ത്തുകൊടുക്കാം.

നല്ലതുപോലെ മൊരിഞ്ഞ് വരുമ്പോള്‍ അതിലേക്ക് അര ടീസ്പൂണ്‍ മൈദയും ചേര്‍ത്ത് വഴറ്റിയെടുക്കണം.

പിന്നീട് ഇതിലേക്ക് ചിക്കന്‍ സ്റ്റോക്ക് ഒഴിച്ച് കൊടുക്കാം.

ശേഷം ഇതിലേയ്ക്ക് ഒറിഗാനോ, കുരുമുളക് പൊടി, നാരങ്ങ നീര്, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കിക്കൊടുക്കണം.

ഒരു മിനിറ്റോളം ഈ മിശ്രിതം തിളപ്പിക്കണം. ശേഷം വറുത്ത ചിക്കന്‍ കഷണങ്ങള്‍ ഇതിലേക്ക് ചേര്‍ക്കാം.

രണ്ട് മൂന്ന് മിനിറ്റ് ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. ശേഷം ചിക്കനിലേക്ക് അല്‍പം കുരുമുളക് പൊടി ചേര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News