വെറും പത്ത് മിനുട്ട് മതി; കിടിലന്‍ ദം ബിരിയാണി വീട്ടിലുണ്ടാക്കാം !

വെറും പത്ത് മിനുട്ട് മതി; കിടിലന്‍ ദം ബിരിയാണി വീട്ടിലുണ്ടാക്കാം ! നല്ല കിടിലന്‍ ദം ബിരിയാണി ഞൊടിയിടയില്‍ രുചികരമായി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍:

1. ബിരിയാണി അരി ഒരു കിലോ
2. സവാള കാല്‍കിലോ
3. ചിക്കന്‍ ഒരുകിലോ
4. ഇഞ്ചി 50 ഗ്രാം
5. വെളുത്തുള്ളി 50ഗ്രാം
6. പച്ചമുളക് 15 എണ്ണം
7. തൈര് ഒരുകപ്പ്
8. തക്കാളി അഞ്ചെണ്ണം
9. ചെറുനാരങ്ങ രണ്ടെണ്ണം
10. കസ് കസ് ഒരു ടേബിള്‍ സ്പൂണ്‍ (അരച്ചത്)
11. നെയ്യ് 200ഗ്രാം
12. വറുക്കാനുള്ള സവാള രണ്ടെണ്ണം
13. ഉപ്പ് ആവശ്യത്തിന്.
14. ബിരിയാണി മസാലപ്പൊടി
15. മല്ലിപ്പൊടിഒരു ടേബിള്‍സ്പൂണ്‍
16. മഞ്ഞള്‍പൊടി അര ടേബിള്‍സ്പൂണ്‍
17. അണ്ടിപരിപ്പ് 15 എണ്ണം
18. കിസ്മിസ് 15 എണ്ണം
19. മല്ലിയില അരിഞ്ഞത് ഒരു കപ്പ്
20. ഗ്രാമ്പു ആറെണ്ണം
21. ഏലയ്ക്ക നാലെണ്ണം
22. പട്ട ഒരുകഷണം

തയ്യാറാക്കുന്ന വിധം

നാല്, അഞ്ച്, ആറ് ചേരുവകള്‍ ചതച്ചുവെയ്ക്കുക. ഇറച്ചി, തക്കാളി അരിഞ്ഞത്, തൈര്, കസ്‌കസ്, ഉപ്പ്, മല്ലിപ്പൊടി, ചതച്ച ചേരുവകള്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഒരു മണിക്കൂര്‍ വെയ്ക്കുക.

ഒരു പാത്രത്തില്‍ വെള്ളം, ഉപ്പ്, ഗ്രാമ്പു, പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. അരി അതിലിടുക. അല്പം വേവായാല്‍ അരി ഊറ്റിയെടുക്കുക.

ഒരു പാത്രത്തില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ വനസ്പതി ചൂടാക്കി കാല്‍കിലോ സവാള അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റി ചിക്കന്‍കൂട്ടില്‍ ചേര്‍ക്കുക.

നെയ്യ് ചൂടാക്കി രണ്ട് സവാള നീളത്തിലരിഞ്ഞതും കശുവണ്ടി, കിസ്മിസ് എന്നിവ മൂപ്പിച്ച് കോരിയെടുക്കുക. നെയ് മാറ്റി വെയ്ക്കുക.

Also Read : മുളപ്പിച്ച കടല കഴിക്കൂ… ആരോഗ്യത്തോടപ്പം സൗന്ദര്യവും സംരക്ഷിക്കാം

ഒരു പാത്രത്തില്‍ ചിക്കന്‍ കൂട്ടും ബിരിയാണി മസാലപ്പൊടിയും പകുതി മല്ലിയിലയും ചേര്‍ത്ത് ഇതിനു മുകളിലേക്ക് വെന്ത ചോറിടുക.

വറുത്ത സവാള, കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ വിതറുക. മാറ്റി വെച്ച നെയ്യ് ഇതിനു മുകളിലേക്ക് ഒഴിക്കുക.

മല്ലിയില അരിഞ്ഞതും ചെറുനാരങ്ങാനീരും അര ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് പാത്രം കട്ടിയുള്ള തളിക കൊണ്ട് മൂടുക.

ആവി പോകാതിരിക്കാനായി മൈദ മാവ് തളികയുടെ ചുറ്റിലും ഒട്ടിച്ച് വെയ്ക്കുക. അടിയില്‍ 1015 മിനിറ്റുനേരം നന്നായി തീ കത്തിക്കുക.

ഒരുമണിക്കൂര്‍ കഴിഞ്ഞ് തുറക്കുക.

ബിരിയാണി വിളമ്പുമ്പോള്‍ ചോറ് മുകളില്‍നിന്ന് കോരിയെടുത്ത് ഒരു പാത്രത്തില്‍ വിളമ്പിയശേഷം മസാല മറ്റൊരു പാത്രത്തില്‍ വിളമ്പുക.

ഉള്ളി പൊരിച്ചതും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News