നോൺ വെജ് ഇഷ്ടപ്പെടുന്നവർക്കായി ഒരുഗ്രൻ സ്നാക്ക്; തയ്യാറാക്കാം ചിക്കൻ എഗ്ഗ് കബാബ്

ചിലർക്ക് നോൺ വെജ് സ്നാക്കുകളോട് ഒരു പ്രത്യേക പ്രിയമായിരിക്കും. നാലുമണി പലഹാരത്തിന് പലപ്പോഴും ചിക്കൻ കട്ലറ്റോ മുട്ട ബജിയോ ഒക്കെ കൊതിക്കുന്നവരാകും പലരും. അത്തരത്തിലൊരു നോൺ വെജ് സ്നാക്ക് ഒന്ന് പരീക്ഷിച്ചു നോക്കാം.

Also Read: മദ്യപിച്ചെത്തിയ മകൻ മാതാവിന്റെ കൈ തല്ലിയൊടിച്ചു

ആവശ്യമായ ചേരുവകൾ

ചിക്കൻ – 250 ഗ്രാമ
മുട്ട – 4
കടലപ്പരിപ്പ്
മുളകുപൊടി
മഞ്ഞൾപൊടി
പച്ചമുളക്
മല്ലിയില
ഉപ്പ്

Also Read: അപ്പീലുമായി വന്ന് അഭിമാന നേട്ടം; ‘പട്ടുറുമാൽ’ താരത്തിന് കലോത്സവത്തിൽ മിന്നും വിജയം

പാകം ചെയ്യുന്ന വിധം

മുന്നൂറു ഗ്രാം കടലപ്പരിപ്പ് അര ചെറിയ സ്പൂൺ മുളകുപൊടിയും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചു വയ്ക്കണം. 250 ഗ്രാം ചിക്കൻ എല്ലില്ലാതെ അര ചെറിയ സ്പൂൺ മുളകുപൊടിയും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേർത്തു വേവിച്ചു വറ്റിക്കുക. കടലപ്പരിപ്പും ചിക്കനും ആറു പച്ചമുളകും കാൽ കപ്പ് മല്ലിയിലയും ചേർത്ത് അരച്ചുവയ്ക്കണം. നാലു മുട്ട പുഴുങ്ങി നീളത്തിൽ നാലു കഷണമാക്കുക. രണ്ടു മുട്ട ഉപ്പു ചേർത്തടിച്ചു വയ്ക്കണം. ചിക്കൻ മിശ്രിതം ചെറിയ ഉരുളക‌ളായി ഉരുട്ടി പരത്തിയ ശേഷം മുട്ട നടുവിൽ വച്ച് ഉന്നക്കായയുടെ ഷേപ്പിൽ നീളത്തിൽ ഉരുട്ടി മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കുക. ചൂടായ എണ്ണയിൽ വറുത്തു കോരാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News