നന്നായി വിശന്നിരിക്കുമ്പോൾ ചിക്കൻ കൊത്തുപൊറോട്ടയെപ്പറ്റി ഓർത്താലോ? കൊതി വരുന്നുണ്ടല്ലേ? എങ്കിൽപ്പിന്നെ നമുക്കത് വീട്ടിൽ തയാറാക്കി നോക്കിയാലോ?
വേണ്ട ചേരുവകൾ
പൊറോട്ട- അഞ്ചെണ്ണം
സവാള- രണ്ടെണ്ണം
പച്ചമുളക്- അഞ്ചെണ്ണം
തക്കാളി- രണ്ടെണ്ണം
കുരുമുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
മുട്ട- മൂന്നെണ്ണം
ചിക്കന്‍- ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചുടച്ചത്- കാല്‍കിലോ
ഉപ്പ്- പാകത്തിന്
എണ്ണ- പാകത്തിന്
കറിവേപ്പില- മൂന്ന് തണ്ട്
മല്ലിയില – ഒരു പിടി
തയാറാക്കുന്ന വിധം
ആദ്യം പൊറോട്ട ചെറുതായി മുറിച്ചെടുക്കണം. പിന്നീട് ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് മുറിച്ച് വച്ച പൊറോട്ട മൊരിയിച്ചെടുക്കണം. മൊരിയിച്ചെടുത്ത പൊറോട്ട വേറൊരു പാത്രത്തിലേക്ക് മാറ്റണം. അതേ ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം.
ശേഷം ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം. മുട്ടയും തയാറാക്കി വച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കണം. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ആയി വരുമ്പോള്‍ ഇതിലേക്ക് മൊരിയിച്ച് വച്ചിട്ടുള്ള പൊറോട്ട കൂടി ചേര്‍ക്കണം. സ്വാദിനായി അല്‍പം മല്ലിയില കൂടി ചേര്‍ക്കാം. കൊത്തുപൊറോട്ട റെഡി.. ചൂടാറും മുൻപേ കഴിക്കാൻ മറക്കല്ലേ…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here