ഊണിന് നാടന്‍ ചിക്കന്‍ ലിവര്‍ ഫ്രൈ ആയാലോ ?

ഊണിന് നാടന്‍ ചിക്കന്‍ ലിവര്‍ ഫ്രൈ ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ നാടന്‍ ചിക്കന്‍ ലിവര്‍ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

1.ചിക്കന്‍ ലിവര്‍ – അര കിലോ

2. സവാള – 2 എണ്ണം (നീളത്തിലരിഞ്ഞത്)

3. പച്ചമുളക് – നാലെണ്ണം (നീളത്തിലരിഞ്ഞത്)

4. ഇഞ്ചി – ഒരു കഷണം (നീളത്തിലരിഞ്ഞത്)

5. വെളുത്തുള്ളി – 10 അല്ലി (നീളത്തിലരിഞ്ഞത്)

6. മഞ്ഞള്‍പൊടി – അര സ്പൂണ്‍

7. മുളകുപൊടി – ഒന്നര സ്പൂണ്‍

8. മല്ലിപ്പൊടി – 1 സ്പൂണ്‍

9. സോയ സോസ് – 2 സ്പൂണ്‍

10. ടുമാറ്റോ സോസ് – ഒന്നര സ്പൂണ്‍

11. പഞ്ചസാര – അര സ്പൂണ്‍

12. നാരങ്ങാത്തൊലി ചീകിയത് – അര സ്പൂണ്‍

13. ഉപ്പ്, എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാനില്‍ എണ്ണയിട്ട് 2, 3, 4, 5 കൂട്ടുകള്‍ വഴറ്റുക

ശേഷം 6, 7, 8 എന്നിവ ചേര്‍ത്തു മൂപ്പിക്കുക

ഈ കൂട്ടിലേക്കു ചിക്കന്‍ ലിവറും ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്തു ചെറുതീയില്‍ വേവിക്കുക.

ഇതിലേക്ക് 9, 10 എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക

ശേഷം പഞ്ചസാരയും നാരങ്ങാത്തൊലിയും ചേര്‍ത്തു വരട്ടിയ കൂട്ട് പാത്രത്തിലേക്കു മാറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News