അമ്പോ..പൊളി ടേസ്റ്റ്; ഞായറാഴ്ച ഒരു തട്ടുകട സ്റ്റൈൽ ചിക്കൻ പെരട്ടായാലോ

chicken perattu

ചിക്കൻ പെരട്ട്..ഇന്ന് പല ഹോട്ടലുകളിലും വലിയ അക്ഷരങ്ങളിൽ ഈ വിഭവത്തിൻ്റെ പേര് കാണാൻ കഴിയും. അടുത്തിടെയായി ഫുഡികൾകൾക്കിടയിൽ വലിയ ഡിമാൻഡാണിതിന്. നിങ്ങൾക്കും ചിക്കൻ പെരട്ട് ഫേവറിറ്റാണോ? അതോ നിങ്ങൾ ഇതുവരെ ചിക്കൻ പെരട്ട് കഴിച്ചിട്ടില്ലേ ? എങ്കിൽ ഒരു ചിക്കൻ പെരട്ട് ഉണ്ടാക്കി നോക്കിയാലോ? എങ്കിൽ ഇതാ റെസിപ്പി….

ആവശ്യമായ ചേരുവകൾ

ചിക്കൻ – ആവശ്യത്തിന്
സവാള – 4 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
വെളുത്തുള്ളി – 8 എണ്ണം
ഇഞ്ചി – ഒരു കഷ്ണം വലുത്
കുരുമുളക് ചതച്ചത് – ആവശ്യത്തിന്
വറ്റൽ മുളക് (ചുവന്ന മുളക്) – 8 എണ്ണം
കാശ്മീരി ചില്ലി – 15 എണ്ണം
മല്ലിയില – ആവശ്യത്തിന്
ഗരം മസാലപ്പൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി വാങ്ങിവെച്ചിരിക്കുന്ന ചിക്കൻ നല്ലരീതിയിൽ കഴുകിയെടുക്കുക. ഇതേ സമയം സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ അരിഞ്ഞു വെക്കണം.

ഇനി ഒരു പാൻ എടുക്കുക. തുടർന്ന് അൽപ്പം
എണ്ണ ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി അരിഞ്ഞുവെച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി – കാശ്മീരി ചില്ലി, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർക്കണം.ഇനി ഇതിലേക്ക് അൽപ്പം ഉപ്പ് കൂടി ചേർത്ത് നല്ല രീതിയിൽ വഴറ്റുക. ശേഷം ഇത് ചൂടാറാകാൻ വെക്കണം.ചൂടാറി കഴിയുമ്പോൾ ഇത് മിക്സിയിൽ അരച്ചെടുക്കണം.

ഇനി മറ്റൊരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് അരച്ചെടുത്ത മസാലക്കൂട്ട് ചേർത്തു നന്നായി വഴറ്റുക. ഇനി
മഞ്ഞൾപ്പൊടി ചേർത്ത് പച്ചമണം മാറിയ ശേഷം ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് മൂടി വച്ച് വേവിച്ചെടുക്കുക.
ചിക്കൻ പകുതി വേവാവുമ്പോൾ മല്ലിയില കൂടി ചേർത്ത് വേവിക്കുക. തുടർന്ന് ഗരം മസാലയും കുരുമുളകുപൊടിയും ചേർക്കുക.

ഇതോടെ സ്വാദൂറും ചിക്കൻ പെരട്ട് റെഡി. ചൂട് ചോറിനൊപ്പവും വൈകിട്ടുണ്ടാക്കുന്ന ചപ്പാത്തിക്കൊപ്പവുമൊക്കെ ഇത് കഴിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരേപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയം വേണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News