രാത്രി കഴിക്കാൻ കഞ്ഞി എന്നും നല്ലതാണ്. എളുപ്പം ദഹിക്കാൻ സഹായിക്കുന്ന ഒരു വിഭവം കൂടെയാണ് കഞ്ഞി. ഉണ്ടാക്കാനും കഞ്ഞി വളരെ എളുപ്പമാണ്. സ്ഥിരമായി അരി കഞ്ഞി മാത്രം ഉണ്ടാക്കുന്ന ആളുകൾക്ക് ഒരു വെറൈറ്റിക്ക് ചിക്കൻ കഞ്ഞി ഉണ്ടാക്കാം. കറി ഒന്നും കൂടാതെ തന്നെ ചിക്കൻ കഞ്ഞി കഴിക്കാൻ ആവും. എങ്ങനെ ചിക്കൻ കഞ്ഞി ഉണ്ടാകാമെന്ന് നോക്കാം.
ആവശ്യ സാധനങ്ങൾ:
പച്ചരി – 1/2 കിലോഗ്രാം
എല്ലു നീക്കിയ ചിക്കൻ(ചെറുതായി നുറുക്കിയത്) – 200 ഗ്രാം
ചെറിയ ജീരകം – 15 ഗ്രാം
തേങ്ങ – 1/2 മുറി
ആശാളി – 15 ഗ്രാം
ഉലുവ – 10 ഗ്രാം
ചെറിയ ഉള്ളി -100 ഗ്രാം
മഞ്ഞൾപ്പൊടി – 1 നുള്ള്
ഉപ്പ് – പാകത്തിന്
നാരങ്ങാ നീര് – 1 ടീ സ്‌പൂൺ
Also read: കഞ്ഞികളിൽ കേമൻ ഇവൻ തന്നെ; എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം
ഉണ്ടാക്കുന്ന വിധം:
ആദ്യം ബോൺലെസ് ചിക്കൻ മഞ്ഞളും ഉപ്പും പുരട്ടി 30 മിനിറ്റ് വയ്ക്കുക.
അതിന് ശേഷം ചെറിയ ജീരകവും ചെറിയ ഉള്ളിയും അരമുറി തേങ്ങയുടെ പീരയും ചേർത്തു മിക്‌സിയിൽ ചതച്ചെടുക്കുക.
വൃത്തിയായി കഴുകിയ പച്ചരിയും ബോൺലെസ് ചിക്കനും ചേർക്കുക ചേർക്കുക. അതിലേക്ക് ആശാളി, ഉലുവ എന്നിവ ചേർക്കുക. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീ സ്‌പൂൺ നാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് 2 വിസിൽ വരും വരെ വേവിക്കണം.
10 മിനിറ്റിന് ശേഷം കഞ്ഞി പാത്രത്തിലേക്ക് മാറ്റാം. ആവശ്യമെങ്കിൽ 2 സ്‌പൂൺ നെയ് ചേർത്ത് വിളബാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here