പുട്ടാണെന്ന് കേട്ട് നെറ്റി ചുളിക്കണ്ട… ഒരു ചിക്കൻ പുട്ട് പരീക്ഷിച്ചാലോ

പുട്ട് കഴിച്ച് മടുത്തവരാണോ. പുട്ടിനെ ജനപ്രിയമാക്കാൻ പല രീതികളിലും പുട്ട് പരീക്ഷിക്കുന്നവരുണ്ട്. മാമ്പഴവും ചക്കയുമൊക്കെ കൊണ്ട് പുട്ടുണ്ടാക്കുന്നവരും ഉണ്ട്. എന്നാൽ വെറൈറ്റിയായി ഒരു ചിക്കൻ പുട്ട് പരീക്ഷിച്ചുനോക്കിയാലോ. പുട്ട് മടുത്തവരെക്കൊണ്ടൊക്കെ പുട്ട് കഴിപ്പിക്കാൻ ഇങ്ങനെ തയാറാക്കി നോക്കാം.

Also Read: “ആടുജീവിതം തന്നെ സ്വാധീനിച്ചത് ഒരു മനുഷ്യനെന്ന നിലയിൽ; ഇതൊരു ജീവിതാനുഭവം”: പ്രിത്വിരാജ് സുകുമാരൻ

ആവശ്യമായ ചേരുവകൾ

കോഴിയിറച്ചി (എല്ല് നീക്കം ചെയ്ത് കഷണങ്ങളാക്കിയത്)-500 ഗ്രാം
ഉള്ളി (അരിഞ്ഞത്)- 2 എണ്ണംതക്കാളി (കഷണങ്ങളാക്കിയത്)- ഒരെണ്ണം
പച്ചമുളക് (അരിഞ്ഞത്)- 2 എണ്ണം
ചിക്കന്‍ മസാല- 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊരടി- 1 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- ആവശ്യത്തിന്
പുട്ട് പൊടി (അരിമാവോ ഗോതമ്പ് മാവോ ഉപയോഗിക്കാം)
ചിരകിയ തേങ്ങ- ആവശ്യത്തിന്
പാചകരീതി

Also Read: ‘മഞ്ഞുമ്മൽ ബോയ്സിൽ ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല! കയ്യിൽ ചരടുകെട്ടിയവരുമില്ല’: ജയമോഹന് ചിദംബരത്തിന്റെ അച്ഛന്റെ മറുപടി

പാകം ചെയ്യുന്ന വിധം

ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കുക. പാനില്‍ എണ്ണ ചൂടാക്കി ഉള്ളി അതിലിട്ട് മൂപ്പിച്ചെടുക്കണം. പച്ചമുളക്, തക്കാളി എന്നിവ ചേര്‍ത്ത് ശേഷം വഴറ്റുക. ചിക്കന്‍ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് 15 മിനുറ്റ് ചെറിയ തീയില്‍ വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. മല്ലിയില ചേര്‍ക്കുക. പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങ അടുത്തതായി ചിക്കന്‍ കൂട്ട്, മാവ്
എന്നിവയിടുക. ഇത് വീണ്ടും ആവര്‍ത്തിക്കുക. 10-15 മിനിറ്റ് ആവിയില്‍ വേവിച്ച് ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News