ലോക റാങ്കിങ്ങില്‍ ഇടം നേടി ചിക്കന്‍ 65

ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലറ്റ് ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കന്‍ വിഭവങ്ങളുടെ ലിസ്റ്റ് പുറത്തിറക്കി. ഇന്ത്യയുടെ ചിക്കന്‍ 65 ഉം ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. 10-ാം സ്ഥാനമാണ് ചിക്കന്‍ 65 നേടിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് തന്നെ അഭിമാനമായാണ് 4.3 പോയിന്റ് നേടി 10-ാം സ്ഥാനത്ത് ചിക്കന്‍ 64 ഇടം നേടിയത്. മുന്‍നിര റസ്റ്റൊറന്‍ഡുകളിലായാലും വഴിയോര ഭക്ഷണശാലയിലായാലും ചിക്കന്‍ 65 ഒരു ജനപ്രിയ വിഭവമാണ്. വീട്ടില്‍ പോലും വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.

Also Read: എറണാകുളത്ത് അജ്ഞാത ത്വക്‌രോഗം ബാധിച്ച് 5പേര്‍ മരിച്ച സംഭവം: സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്

അഞ്ചില്‍ 4.6 പോയിന്റ് റേറ്റിങ്ങ് നേടി ഒന്നാം സ്ഥാനം നേടിയത് ഇന്‍ഡൊനീഷ്യയില്‍ നിന്നുള്ള അയം ഗൊറെംഗ് എന്ന ചിക്കന്‍ വിഭവമാണ്. രണ്ടാം സ്ഥാനം നേടിയത് തായ്വാനില്‍ നിന്നുള്ള തായ്വാനീസ് ചിക്കനാണ്. ചൈനയിലെ ഗുവാങ്‌ഡോംഗ് പ്രവിശ്യയില്‍ നിന്നുള്ള ക്രിസ്പി ഫ്രൈഡ് ചിക്കന്‍ മൂന്നാം സ്ഥാനത്തുണ്ട്. യുക്രൈനില്‍ നിന്നുള്ള ചിക്കന്‍ കീവ്, ഇന്‍ഡൊനീഷ്യയില്‍ നിന്നുള്ള ചിക്കന്‍ അയം പെന്‍യെറ്റ് തുടങ്ങിയവയും അടുത്ത സ്ഥാനങ്ങളിലായുണ്ട്. റഷ്യ, ഓസ്ട്രിയ,യു.എസ്.എ. എന്നിവിടങ്ങളില്‍ നിന്നുള്ള ചിക്കന്‍ വിഭവങ്ങളും പട്ടികയിലിടം നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News