വൈകുന്നേരങ്ങളിലെ എണ്ണ പലഹാരം ഒഴിവാക്കാം; എളുപ്പത്തിൽ തയ്യാറാക്കാം ഹെൽത്തി സാലഡ്

വൈകുന്നേരം കഴിക്കാനായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സാലഡ് ഉണ്ടാക്കാം. ഹെൽത്തി ആയ കടലയാണ് ഇതിനു ആവശ്യമായി വേണ്ടത്. വൈകുന്നേരങ്ങളിലെ എണ്ണ പലഹാരം ഒഴിവാക്കി ഇത് പരീക്ഷിക്കാം.

വേണ്ട ചേരുവകൾ
വെള്ള കടല – 250ഗ്രാം
സവാള -1

കുക്കുമ്പർ -1

തക്കാളി – 1
കുരുമുളക് പൊടി -1 സ്പൂൺ
ഉപ്പ് പാകത്തിന്
ചെറുനാരങ്ങ -1

ALSO READ: കാബേജും തക്കാളിയും മാത്രം മതി; ഉച്ചയൂണിന് ചോറിനൊപ്പം ഒരു കിടിലന്‍ കറി

തയ്യാറാക്കുന്നതിന് ആയി വെള്ള കടല വെള്ളത്തിൽ കുതിർത്തു വെച്ചതിനു ശേഷം ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വേവിച്ചെടുത്ത കടലയിലേക്ക് സവാള, തക്കാളി, കുക്കുമ്പർ എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക, എന്നിട്ട് നാരങ്ങ നീര്, ഉപ്പ്, കുരുമുളക് പൊടി അരിഞ്ഞു വെച്ച സാലറി എല്ലാം കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ച് കഴിക്കാം. ചാട്ട് മസാല വേണം എന്നുള്ളവർക്ക് അതും ചേർക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News