ഡിന്നറിനൊരുക്കാം ഹെൽത്തി ചന വെജിറ്റബിൾ സാലഡ്

അത്താഴം ലൈറ്റ് ആയി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഇപ്പോഴും നല്ലത്. സാലഡ് എന്തെങ്കിലും രാത്രി കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. ചന വെജിറ്റബിൾ സാലഡ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം..

Also read:കർഷകരിൽ നിന്ന് അധികമായി പച്ചക്കറി സംഭരിച്ച് വിപണിയിലെത്തിക്കാൻ നടപടി സ്വീകരിച്ചു: മന്ത്രി പി പ്രസാദ്

ചേരുവകൾ:
വെള്ള കടല – ഒരു കപ്പ്
സവാള – മീഡിയം
കാരറ്റ്‌ – 1
കാപ്‌സിക്കം – 1
തക്കാളി – 1
കുക്കുമ്പർ – 1

തയാറാക്കുന്ന വിധം:
ചന വെജിറ്റബിൾ സാലഡ് ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുത്തതിനു ശേഷം അതിലേക്ക് വേവിച്ചു വച്ച വെള്ള കടല, പിന്നെ ചെറുതാക്കി അരിഞ്ഞ ഒരു സവാള, ചെറുതാക്കി നുറുക്കിയ കാരറ്റ്‌, കാപ്‌സിക്കം, തക്കാളി, മീഡിയം അളവിൽ ഉള്ള ഒരു കുക്കുമ്പർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

അലങ്കരിക്കാൻ
വിനാഗിരി – 2 ടേബിൾ സ്പൂൺ
കുരുമുളക് പൊടി – 1/2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഒലിവ് ഓയിൽ – 2 ടേബിൾ സ്പൂൺ
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ചന വെജിറ്റബിൾ മിക്സിലേക്ക് ഒഴിച്ചു കൊടുത്ത് വീണ്ടും യോജിപ്പിക്കുക. ഹെൽത്തി സാലഡ് വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News