‘അണ്ണൻ ഇനി ബോളിവുഡിൽ’, ഒരൊറ്റ സിനിമ കൊണ്ട് ചിദംബരത്തിൻ്റെ റേഞ്ച് മാറി; സിനിമ നിർമിക്കുന്നത് ഫാന്‍റം സ്റ്റുഡിയോസ്

മഞ്ഞുമ്മൽ ബോയ്സ് എന്ന ഒരൊറ്റ സിനിമ കൊണ്ട് പാൻ ഇന്ത്യൻ സംവിധായകനായി മാറിയ ചിദംബരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ബോളിവുഡിലെ ശ്രദ്ധേയ നിര്‍മ്മാണ കമ്പനിയായ ഫാന്‍റം സ്റ്റുഡിയോസാണ് ചിദംബരത്തിന്റെ ചിത്രം നിർമിക്കാനൊരുങ്ങുന്നത്.

ALSO READ: സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത; കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട്

മധു മണ്ടേന, അനുരാഗ് കശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്‍വാനെ തുടങ്ങിയവര്‍ ചേര്‍ന്ന് 2010 ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയാണ് ഫാന്‍റം സ്റ്റുഡിയോസ്. ലൂടെര, ക്വീന്‍, അഗ്ലി, എന്‍എച്ച് 10, മസാന്‍, ഉഡ്താ പഞ്ചാബ്, രമണ്‍ രാഘവ് 2.0, ട്രാപ്പ്ഡ് തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളും വെബ് സീരീസുകളും നിര്‍മ്മിച്ചിട്ടുള്ള ബാനര്‍ ആണ് ഫാന്‍റം സ്റ്റുഡിയോസ്.

ALSO READ: വെള്ളച്ചാട്ടം കാണാനെത്തി 300 അടി താഴ്ചയിലേക്ക് വീണു; റീല്‍സ് ചിത്രീകരിക്കുന്നതിനിടയിൽ ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

അതേസമയം, തന്റെ രണ്ടാം ചിത്രത്തിൽ തന്നെ മോളിവുഡിൽ ചരിത്രം സൃഷ്ടിക്കാൻ സാധിച്ച സംവിധായകനാണ് ചിദംബരം. 200 കോടി കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ എക്കാലത്തെയും മികച്ച പണംവാരി പടമാണ്. നിലവിലെ റെക്കോർഡുകൾ എല്ലാം തകർത്തുകൊണ്ട് മുന്നേറിയ ചിത്രം തമിഴിൽ നേടിയത് ഐതിഹാസിക കുതിപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News