മഞ്ഞുമ്മൽ ബോയ്സ് കമൽഹാസനുള്ള ഒരു ട്രിബ്യൂട്ട് ആണെന്ന് സംവിധായകൻ ചിദംബരം. താൻ അദ്ദേഹത്തിന്റെ ഒരു വലിയ ഫാൻ ആണെന്നും, ഈ സിനിമ കാരണമെങ്കിലും തനിക്ക് കമല്‍ഹാസനെ കാണാന്‍ പറ്റണമെന്നാണ് ആഗ്രഹമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.
‘കമല്‍ ഹാസന്റെ വലിയൊരു ഫാനാണ് ഞാന്‍. വെറുമൊരു ആക്ടര്‍ മാത്രമല്ല, ഗ്രേറ്റ് ഫിലിംമേക്കറാണ് അദ്ദേഹം. ബ്രില്ല്യന്റ് ഡയറക്ടറാണ്. എന്നെ ഭയങ്കരമായി ഇന്‍ഫ്‌ളുവന്‍സ് ചെയ്ത പടമാണ് വിരുമാണ്ടി. സിനിമക്ക് വേണ്ടി ജനിച്ചയാളാണ് അദ്ദേഹം. ചെറുപ്പത്തിലേ സിനിമയിലേക്കെത്തി 30വയസിനുള്ളില്‍ തന്നെ അദ്ദേഹം മാസ്റ്ററായി. ഈ സിനിമ കാരണമെങ്കിലും എനിക്ക് കമല്‍ഹാസനെ കാണാന്‍ പറ്റണമെന്നാണ് എന്റെ ആഗ്രഹം. കമല്‍ഹാസനുള്ള ട്രിബ്യൂട്ടാണ് ഈ സിനിമ’, ചിദംബരം പറഞ്ഞു.
‘ഞാന്‍ ആലോചിച്ചിട്ടുണ്ട്, ഇന്ന് ടോക്‌നോളജിയൊക്കെ ഇത്ര വളര്‍ന്നു, എല്‍.ഇ.ഡി. ലൈറ്റ്‌സുണ്ട്, ലൈറ്റര്‍ ബാറ്ററീസ് ഉണ്ട്. സിനിമ കുറച്ചുകൂടി മൊബൈലായി. എന്നിട്ടുപോലും നമുക്കവിടെ ഷൂട്ട് ചെയ്യാന്‍ പറ്റുന്നില്ല. ഇവര്‍ 90കളില്‍ വലിയ ലൈറ്റും ജനറേറ്റര്‍ കേബിളുമൊക്കെ അവിടെ എത്തിച്ച് ഇത്രയും ആള്‍ക്കാരെ വെച്ച് എങ്ങനെ ഷൂട്ട് ചെയ്‌തെന്ന് ആലോചിച്ചിട്ടുണ്ട്. അതും ഒന്നോ രണ്ടോ സീനല്ല, പകുതി ഭാഗത്തോളം ആ സ്ഥലത്തു തന്നെയാണ്. പോരാത്തതിന് ഒരു പാട്ടും ഷൂട്ട് ചെയ്തു. അത് വളരെ ടഫും റിസ്‌കിയുമാണ്’, ചിദംബരം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here