പട്ടിക്കുട്ടികള്‍ ചത്തതിന് ഭര്‍ത്താവ് കുറ്റപ്പെടുത്തി; ശകാരത്തില്‍ മനംനൊന്ത് പൊലീസുകാരി ജീവനൊടുക്കി

death

വീട്ടിലെ പട്ടിക്കുട്ടികള്‍ ചത്തതിന്റെ പേരില്‍ ഭര്‍ത്താവ് കുറ്റപ്പെടുത്തുകയും വഴക്കുപറയുകയും ചെയ്തിനെത്തുടര്‍ന്ന് പോലീസുകാരി ജീവനൊടുക്കി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

പോലീസ് ഹെഡ് കോണ്‍സ്റ്റബിളായ ഭര്‍ത്താവ് ദിഗേശ്വരന്റെ വഴക്കിനെ തുടര്‍ന്നാണ്
തമിഴ്‌നാട് ചെങ്കല്‍പ്പേട്ട് ഓള്‍ വിമന്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി. ഗിരിജ കാഞ്ചീപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ചത്.

ഇവരുടെ വീട്ടിലെ വളര്‍ത്തുനായ അടുത്തിടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. കഴിഞ്ഞദിവസം ഇതില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ വീണ് ചത്തു. രാത്രി ഭാര്യയെ ഫോണില്‍വിളിച്ച ദിഗേശ്വരന്‍ ഗിരിജയെ ഇതിന്റെപേരില്‍ കുറ്റപ്പെടുത്തി.

Also Read : കോഴിക്കോട് കണയങ്കോട് പുഴയിൽ ചാടിയ യുവാവ് മരിച്ചു

ഗിരിജയുടെ ശ്രദ്ധക്കുറവാണ് പട്ടിക്കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമെന്നായിരുന്നു ദിഗേശ്വരന്റെ വാദം. ദിഗേശ്വരന്‍ വീണ്ടും ഭാര്യയെ ഫോണില്‍വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ദിഗേശ്വരന്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഗിരിജയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാഞ്ചീപുരം കേസെടുത്തു. 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഏറെ വര്‍ഷങ്ങളായി ഒരു നായയെ വളര്‍ത്തിയിരുന്നു

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News