ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16നല്ലെന്ന് വ്യക്തമാക്കി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഈ തീയതി സൂചിപ്പിച്ചതിനെ തുടര്‍ന്ന് തെറ്റിദ്ധാരണ ഉണ്ടായതോടെയാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ വിശദീകരണം നല്‍കിയത്.
ALSO READ: ഹിന്ദുവല്ല ഇന്ത്യയാണ് വലുതെന്ന് വിളിച്ചു പറയാൻ വിരലിലെണ്ണാവുന്ന ഈ മനുഷ്യർ മാത്രം മതി; നന്ദി മലയാളമേ
സര്‍ക്കുലറില്‍ ഉള്ളത് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് തീയതിയല്ല. തെരഞ്ഞെടുപ്പ് പ്ലാനിംഗിനും റഫറന്‍സിനും വേണ്ടി നല്‍കിയ തീയതിയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ചീഫ് ഇലക്ട്രല്‍ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടര്‍മാര്‍. 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 3.75 ലക്ഷം പേര്‍ ഒഴിവായി. സംസ്ഥാനത്ത് 1,39,96,729 സ്ത്രീ വോട്ടര്‍മാരും 1,31,02,288 പുരുഷ വോട്ടര്‍മാരും ആണ് ഉള്ളത്. അന്തിമ വോട്ടര്‍ പട്ടിക സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ പരിശോധിക്കാന്‍ കഴിയും.
ALSO READ: വെള്ളവുമില്ല പതയുമില്ല, ഇങ്ങനെയും പാത്രം വൃത്തിയാക്കാം; വൈറല്‍ വീഡിയോ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here