വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. രാവിലെ എട്ടുമണിക്ക് തന്നെ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. എട്ടരയോടെ ഇവിഎം എണ്ണി തുടങ്ങും. ഇവിഎമ്മിനൊപ്പം തന്നെ പോസ്റ്റൽ ബാലറ്റും എണ്ണും. പോസ്റ്റൽ വോട്ടുകൾ ജാഗ്രതയോടെ എണ്ണുമെന്നും, അതിനായി എല്ലാവിധ പരിശീലനങ്ങളും പൂർത്തിയാക്കിയതായി സഞ്ജയ് കൗൾ പറഞ്ഞു.
മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും. ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴി തത്സമയം ലഭ്യമാകും. സംസ്ഥാനത്തെ എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലം ലഭ്യമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here