വനിതാ സുഹൃത്തിന് കോക്പിറ്റിലിരിക്കാന്‍ അവസരമൊരുക്കി പൈലറ്റ് ; എയര്‍ഇന്ത്യയ്ക്ക് നോട്ടീസ്

വനിതാ സുഹൃത്തിന് വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് യാത്ര ചെയ്യാന്‍ പൈലറ്റ് അവസരമൊരുക്കിയ സംഭവത്തില്‍ എയര്‍ ഇന്ത്യ സിഇഒ, കമ്പനിയുടെ വിമാനസുരക്ഷാകാര്യ മേധാവി എന്നിവര്‍ക്ക് കാണിക്കല്‍ നോട്ടീസയച്ചു. ദുബായ്- ദില്ലി എയര്‍ ഇന്ത്യ വിമാനത്തില്‍ ഫെബ്രുവരി 27 നാണ് സംഭവമുണ്ടായത്.

സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ ആണ് (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസയച്ചത്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് യഥാസമയം അധികൃതരെ അറിയിക്കാതിരിക്കുക, അന്വേഷണത്തില്‍ കാലവിളംബം വരുത്തുക എന്നീ പിഴവുകളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഏപ്രില്‍ 21 ന് അയച്ച നോട്ടീസില്‍ പതിനഞ്ച് ദിവസത്തെ സമയമാണ് മറുപടി നല്‍കാന്‍ അനുവദിച്ചിരിക്കുന്നത്. മറുപടി അടിസ്ഥാനമാക്കിയാവും വിമാനക്കമ്പനിയ്ക്കും ജീവനക്കാര്‍ക്കുമെതിരെയുള്ള തുടര്‍നടപടികള്‍.

സുഹൃത്തിന് കോക്ക്പിറ്റില്‍ സൗകര്യമൊരുക്കാന്‍ തലയിണകളും ബിസിനസ് ക്ലാസ് ഭക്ഷണവും മദ്യവും പൈലറ്റ് ആവശ്യപ്പെട്ടതായി വിമാനത്തിലെതന്നെ ജീവനക്കാരി ഡിജിസിഎയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News