ഇന്ത്യൻ ജുഡീഷ്യറിയിൽ അടിസ്ഥാനവർഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മസാച്യുസെറ്റ്‌സിലെ ബ്രാൻഡെയ്സ് യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ALSO READ: സംസ്ഥാനത്ത് തുലാമഴ ശക്തമായി തുടരും; ഉച്ചതിരിഞ്ഞ് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ചരിത്രപരമായ അനീതികൾ തുടച്ചുനീക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ചന്ദ്രചൂഡ് അടിസ്ഥാനവർഗ്ഗത്തിന്റെ പ്രാതിനിധ്യത്തിനായി വാദിച്ചത്. ഇത്തരം തിരുത്തലുകൾക്ക് നിയമപരിഷ്കരണത്തിൽ നിർണായക പങ്കുണ്ടെന്നും കൂടുതൽ നീതിസമത്വമുള്ള സമൂഹത്തിനായി എല്ലാവരെയും ഉൾക്കൊള്ളുന്ന നിയമവ്യവസ്ഥ അത്യാവശ്യമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു.
പ്രസംഗത്തിൽ അംബേദ്കറെയും ചീഫ് ജസ്റ്റിസ് പരാമർശിച്ചു. അധികാര ദുർവിനിയോഗങ്ങൾ ഉണ്ടാകുമ്പോൾ ഭരണഘടന ജനങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നതാണ് അംബേദ്കറുടെ ഭരണഘടനാവാദമെന്ന് ചന്ദ്രചൂഡ് പറഞ്ഞു. പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന് തീരുമാനമെടുക്കാനും ആ പ്രക്രിയയിൽ പങ്കാളികളാകാനും പ്രാതിനിധ്യത്തിനായി പരിഷ്ക്കരണം ആവശ്യമാണെന്ന് ചന്ദ്രചൂഡ് പറഞ്ഞു.
പ്രസംഗത്തിൽ സ്വവർഗ വിവാഹത്തിന്റെ ഭരണഘടനാ ബെഞ്ച് വിധിയെയും ചീഫ് ജസ്റ്റിസ് പരാമർശിക്കുകയുണ്ടായി. തന്റെ വിധിയിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും മനസ്സാക്ഷിയുടെ വോട്ടാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധികളെന്നും ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ വിധി ന്യൂനപക്ഷവിധികളിൽ ഉൾപ്പെടുന്നത് അപൂർവമാണെന്നും വളരെ കുറച്ചേ അത്തരത്തിൽ ഉണ്ടായിട്ടുള്ളുവെന്നും ചന്ദ്രചൂഡ്
പ്രസംഗത്തിനിടെ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here